ആലപ്പുഴ: കുടുംബവഴക്കിനെ തുടർന്ന് അമ്മായിയമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മരുമകൻ അറസ്റ്റിൽ. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പറയംകുളം ഇടക്കുന്നം നെല്ലുംവിള താഴെ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആലപ്പുഴ പഴവീട് എട്ടിൽചിറ വീട്ടിൽ ജോജി ജോസഫ് (30) ആണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഉച്ചയ്ക്ക് രണ്ടരയോടെ ചേർത്തല എസ്.എൻ. കോളജിന് സമീപത്തുനിന്നാണ് നൂറനാട് പൊലീസ് പിടികൂടിയത്.




