പിണറായിയുടെ സ്വരം ഭീഷണിയുടേത്; പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പിണറായിയുടെ സ്വരം ഭീഷണിയുടേതാണെന്ന് അദ്ദേഹം പ്രതികരിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് പിണറായി സംസാരിച്ചതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ ഭാഗത്തുനിന്നും സമാനമായ സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് കുഞ്ഞികൃഷ്ണന്റെ പ്രതികരണം. മാസപ്പടി […]
Read more