Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

ഷാർജയിൽ കാണാതായ സഹോദരിമാരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 17 മുതൽ ഇരുവരെയും കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഫോണിലും വാട്‌സ്ആപ്പിലും ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റിൽ വിവരം അറിയിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ പരാതിയെ തുടർന്ന് ഷാർജ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഫ്ലാറ്റിൽ കണ്ടെത്തിയത്. ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ റഷ്യൻ ഭാഷ സംസാരിക്കുന്ന […]
Read more

റിയാദ്–തിരുവനന്തപുരം നേരിട്ടുള്ള വിമാന സർവീസ്; പുതിയ സർവീസുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്

റിയാദ്: റിയാദിനും തിരുവനന്തപുരത്തിനുമിടയിൽ നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഒക്ടോബർ 26 മുതൽ പുതിയ സർവീസ് പ്രാബല്യത്തിൽ വരും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നടത്തുക. പുതിയ സമയക്രമം പ്രകാരം തിരുവനന്തപുരത്ത് നിന്ന് ഐ.എക്‌സ്-521 വിമാനം രാവിലെ 11.35ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05ന് റിയാദിലെത്തും. മടക്ക സർവീസായ ഐ.എക്‌സ്-522 റിയാദിൽ നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും. നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നതോടെ റിയാദിലെ […]
Read more

സുഹൈലും ശരതും എത്തിയിട്ടും ​ഗൾഫിൽ ചൂടിന് ശമനമില്ല

ദമ്മാം: വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍. അല്‍ഹസ, ദമ്മാം, ജുബൈല്‍ ഭാഗങ്ങളില്‍ ഇന്നും കടുത്ത ചൂട് അനുഭവപ്പെട്ടു. പകല്‍ താപനില നാല്‍പ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സുഹൈല്‍ നക്ഷത്രത്തിന്‍റെ ഉദയത്തിന് ശേഷവും കിഴക്കന്‍ സൗദിയില്‍ ചൂടിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ചൂടു കുറയുമെന്ന പ്രതീക്ഷകൾക്കിടെ യു.എ.ഇ.യിൽ താപനില വീണ്ടും 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ അൽ ദഫ്ര മേഖലയിലെ ബദ ദഫാസിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 50 […]
Read more

നെതന്യാഹുവിനെ നരകത്തിലേക്ക് അയക്കും; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഇറാനെതിരായ ഉപരോധം തുടരുന്ന പക്ഷം അമേരിക്കയുമായി കടുത്ത ഏറ്റുമുട്ടലുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഇറാൻ സുപ്രിം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേജർ ജനറൽ മുഹ്സിൻ റസായി. സമാധാനശ്രമങ്ങളെ തല്ലിക്കെടുത്തി മുന്നോട്ടുപോകാനാണ് ഇസ്രായേലിന്‍റെ ശ്രമങ്ങളെങ്കിൽ യുദ്ധത്തിന്‍റെ അടുത്ത ഘട്ടമായി ഇറാൻ കണക്കാക്കുമെന്നും റസായി പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നരകത്തിലേക്ക് പറഞ്ഞയക്കുമെന്നും അയാളുടെ ചെയ്തികൾ ഇസ്രയേലിന്റെ അന്ത്യത്തിലേക്കടുപ്പിച്ചുവെന്നും റസായിയെ ഉദ്ദരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടെന്ന നിലയിൽ […]
Read more

സർക്കാർ ആശുപത്രിയിൽ വ്യാജ സ്റ്റാമ്പ് തട്ടിപ്പ്; കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ ആശുപത്രിയിൽ വ്യാജ സ്റ്റാമ്പ് തട്ടിപ്പ്. കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്തി വനിതയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സർക്കാർ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ പ്രവാസിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നിരവധി വ്യാജ സർക്കാർ സ്റ്റാമ്പുകൾ പിടിച്ചെടുത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ […]
Read more

വരും ദിവസങ്ങളിൽ കനത്ത ചൂട്; കുവൈത്തിൽ ജാഗ്രതാ നിർദ്ദേശം

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ കനത്ത ചൂടിനും ഉയർന്ന ആർദ്രതയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് തീരദേശ മേഖലകളിൽ വൈകുന്നേരങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനവും അതിനോടനുബന്ധിച്ചുള്ള ചൂടും ഈർപ്പവുമുള്ള കാറ്റുമാണ് കുവൈത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നതെന്ന് കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ തീരദേശ മേഖലകളിൽ ആർദ്രത വർധിക്കുമെന്നാണ് കാലാവസ്ഥാ ഭൂപടങ്ങളും ന്യൂമറിക്കൽ മോഡലുകളും സൂചിപ്പിക്കുന്നത്. കാറ്റിന്റെ […]
Read more

മായം ചേർത്ത ഭക്ഷണം; കുവൈത്തിൽ രണ്ട് റസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

കുവൈത്ത് സിറ്റി: മായം ചേർത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ രണ്ട് റസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവ്. ഫർവാനിയ ഗവർണറേറ്റിലെ ശബ്ര അൽ-ജ്ലീബ് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റുകൾക്കെതിരെയാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ നടപടി സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്. മായം ചേർത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളും ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ […]
Read more

റിയാദിൽ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ട മലയാളി മരിച്ചു

റിയാദ്: മലപ്പുറം പെരിന്തൽമണ്ണ വലമ്പൂർ സ്വദേശിയും നിലവിൽ ചെറുകരയിൽ താമസക്കാരനുമായ പാലക്കപറമ്പ് വീട്ടിൽ പ്രസാദ് (57) റിയാദിൽ നിര്യാതനായി. താമസസ്ഥലത്തുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രസാദ്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്പോൺസർ വിവരമറിയിച്ചതോടെ റെഡ് ക്രസന്റ് അധികൃതരും പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കൾ: അർജുൻ, അനിരുദ്ധ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും […]
Read more

യുഎഇയിൽ ചൂട് കനക്കും; താപനില 49 ഡിഗ്രി വരെ ഉയരാൻ സാധ്യത

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. അതേസമയം കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. തിങ്കളാഴ്ച രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴയ്ക്ക് അനുകൂലമായ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിലും ദ്വീപുകളിലും താപനില 45 ഡിഗ്രി സെൽഷ്യസ് […]
Read more

ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണ പദ്ധതി; കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മതവിഭാഗത്തിന്റെ ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരുമായി ഇവർ ആശയവിനിമയം നടത്തിയെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം നേടിയെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ നിരീക്ഷണത്തിനും വിശദമായ അന്വേഷണത്തിനും പിന്നാലെയാണ് ഇരുവരെയും പിടികൂടിയത്. ആരാധനാലയത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇവരെ ബന്ധപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix