Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വരും ദിവസങ്ങളിൽ കനത്ത ചൂട്; കുവൈത്തിൽ ജാഗ്രതാ നിർദ്ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ കനത്ത ചൂടിനും ഉയർന്ന ആർദ്രതയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് തീരദേശ മേഖലകളിൽ വൈകുന്നേരങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയുമെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനവും അതിനോടനുബന്ധിച്ചുള്ള ചൂടും ഈർപ്പവുമുള്ള കാറ്റുമാണ് കുവൈത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നതെന്ന് കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി.

ബുധനാഴ്ച വൈകുന്നേരത്തോടെ തീരദേശ മേഖലകളിൽ ആർദ്രത വർധിക്കുമെന്നാണ് കാലാവസ്ഥാ ഭൂപടങ്ങളും ന്യൂമറിക്കൽ മോഡലുകളും സൂചിപ്പിക്കുന്നത്. കാറ്റിന്റെ ദിശയിൽ മാറ്റമുണ്ടാകുമെങ്കിലും പ്രധാനമായും മണിക്കൂറിൽ 6 മുതൽ 26 കിലോമീറ്റർ വരെ വേഗതയിൽ തെക്ക്-കിഴക്കൻ കാറ്റ് വീശാനാണ് സാധ്യത.

ഇതിന്റെ ഫലമായി വൈകുന്നേരങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുകയും കാഴ്ചപരിധി കുറയുകയും ചെയ്യാം. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പകൽ സമയങ്ങളിൽ കടുത്ത ചൂടിനൊപ്പം ഉയർന്ന ഈർപ്പവും അനുഭവപ്പെടും. രാത്രിയിലും ചൂടും ആർദ്രതയും തുടരും. രാജ്യത്ത് പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 29 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer