Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: heatwave

ചുട്ട് പൊള്ളും; താപനില 4 ഡിഗ്രി വരെ ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷം ദുർബലമായതും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് ചൂട് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. പകൽ 11 മുതൽ […]
Read more

വരും ദിവസങ്ങളിൽ കനത്ത ചൂട്; കുവൈത്തിൽ ജാഗ്രതാ നിർദ്ദേശം

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ കനത്ത ചൂടിനും ഉയർന്ന ആർദ്രതയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് തീരദേശ മേഖലകളിൽ വൈകുന്നേരങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനവും അതിനോടനുബന്ധിച്ചുള്ള ചൂടും ഈർപ്പവുമുള്ള കാറ്റുമാണ് കുവൈത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നതെന്ന് കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ തീരദേശ മേഖലകളിൽ ആർദ്രത വർധിക്കുമെന്നാണ് കാലാവസ്ഥാ ഭൂപടങ്ങളും ന്യൂമറിക്കൽ മോഡലുകളും സൂചിപ്പിക്കുന്നത്. കാറ്റിന്റെ […]
Read more

ഉഷ്ണതരം​ഗത്തിൽ വലഞ്ഞ് തമിഴ്നാടും ആന്ധ്രയും; ചൂട് 48 ഡി​ഗ്രിക്ക് മുകളിൽ

ചെന്നൈ: കേരളത്തിലൊഴികെ ദക്ഷിണേന്ത്യയേയും വലച്ച് ഉഷ്ണതരം​ഗം. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. തമിഴ്നാട്ടിലെ 15 ലധികം ജില്ലകളിലെ താപനില 39 ഡിഗ്രി സെൽഷ്യസ് കടന്നു. ബുധനാഴ്ച ചെന്നൈയിൽ 42 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇതുവരെ അനുഭവപ്പെട്ടതിൽ ഏറ്റവും ഉയർന്ന താപനിലയാണിത്. ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തമിഴ്‌നാടിന്റെ തീരദേശത്തും പുതുച്ചേരിയിലും ഉഷ്ണതരംഗം നിലനിൽക്കുന്നു. പകൽ സമയങ്ങളിൽ ഉയർന്ന താപനിലയും ഈർപ്പവുമുള്ള കാലാവസ്ഥ ശനിയാഴ്ച വരെ തുടരുന്നതിനാൽ പ്രദേശങ്ങളിൽ അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിലെ […]
Read more

വെന്തുരുകി രാജസ്ഥാൻ; പല ജില്ലകളിലും താപനില 45 ഡിഗ്രിക്ക് മുകളിൽ

ജയ്പൂർ: കടുത്ത ചൂട് തുടരുന്നതിനിടെ രാജസ്ഥാനിലെ മിക്ക ജില്ലകളിലും താപനില 42 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഈ ആഴ്ച മുഴുവൻ വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ബാർമറിലാണ്. ഇവിടെ 45.4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടു.ജയ്പൂർ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം, പടിഞ്ഞാറൻ രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിലും തെക്ക്-കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix