Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവൈത്തിലെ ശൈഖ് ജാബർ പാലത്തിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി; ജീവൻ രക്ഷിച്ച് സമുദ്രരക്ഷാ സേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. അഗ്നിശമനസേനയുടെയും സമുദ്ര രക്ഷാസേനയുടെയും സമയോചിത ഇടപെടലിലൂടെ യുവതിയെ രക്ഷപ്പെടുത്തി.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് അൽ-ജൗൺ മറൈൻ സെന്ററിലെയും ശൈഖ് ജാബർ ബ്രിഡ്ജ് മറൈൻ ഫയർ ആൻഡ് റെസ്ക്യൂ സെന്ററിലെയും രക്ഷാപ്രവർത്തക സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

കടലിൽ വീണ യുവതിയെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം അടിയന്തര മെഡിക്കൽ സംഘത്തിന് കൈമാറി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കൂടുതൽ വിവരങ്ങളോ തിരിച്ചറിയൽ വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൃത്യസമയത്ത് ഇടപെട്ട് ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തക സംഘത്തെ ജനറൽ ഫയർ ഫോഴ്‌സ് അഭിനന്ദിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer