മുംബൈ: മഹാരാഷ്ട്രയിലെ ഖൊപ്പോളിയിൽ മലയാളി വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശിയായ യഷ് ഥാപ്പെയെ ഗോവയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ലഹരിമരുന്നിന് അടിമയായ പ്രതി പണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. മക്കളെല്ലാം വിദേശത്തായതിനാൽ 71 വയസ്സുകാരിയായ മഹേശ്വരി രാമചന്ദ്രൻ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. വയോധികയുടെ ഫ്ലാറ്റിന് സമീപത്തുതന്നെ താമസിച്ചിരുന്ന പ്രതി കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.
അന്വേഷണത്തിൽ മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഈ മാസം 11-നാണ് മഹേശ്വരിയെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് ഒളിവിൽ പോയ പ്രതിയെ ഗോവയിൽനിന്ന് പിടികൂടുകയായിരുന്നു.


