Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല മണ്ഡലകാലം; വിർച്വൽ ക്യൂ ബുക്കിം​ഗ് പൂർത്തിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലത്ത് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യുന്നവരിൽ പകുതിയോളം പേർ മാത്രമാണ് സന്നിധാനത്ത് എത്തുന്നത്. ഒരു ദിവസം 80,000 പേർക്ക് ദർശനത്തിന് അനുമതിയുണ്ടായിട്ടും ഇന്നലെ എത്തിയത് 37,000 പേർ മാത്രമാണ്. സാഹചര്യം പരിശോധിക്കാൻ ദേവസ്വം ബോർഡ് ഇന്റലിജൻസ് വിഭാഗത്തിന് നിർദേശം നൽകി.

ശബരിമലയിൽ ദിവസവും വെർച്വൽ ക്യൂ വഴി 66,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 14,000 പേർക്കുമാണ് ദർശനത്തിന് അനുമതി. മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതോടെ വെർച്വൽ ക്യൂ ബുക്കിങ് പൂർണമായും നിറഞ്ഞിരുന്നു. നിലവിൽ ഡിസംബർ 25 വരെ വെർച്വൽ ക്യൂവിൽ ഒഴിവില്ല.

എന്നാൽ ബുക്ക് ചെയ്തവരിൽ പകുതിയോളം പേർ മാത്രമാണ് ഓരോ ദിവസവും ദർശനത്തിനെത്തുന്നത്. സീസണിന്റെ ആദ്യ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം കുറയാറുണ്ടെന്നും ബുക്ക് ചെയ്ത എല്ലാവരും എത്തണമെന്നില്ലെന്നും അധികൃതർ പറയുന്നു. എങ്കിലും ഈ സാഹചര്യത്തെക്കുറിച്ച് വിശദമായ പരിശോധന നടത്താനാണ് ദേവസ്വം ബോർഡ് തീരുമാനം. വെർച്വൽ ക്യൂ ബുക്കിങ് ലഭിക്കാത്തവർക്കും ശബരിമലയിൽ എത്തിയാൽ സ്പോട്ട് ബുക്കിങ് വഴി ദർശനം നടത്താം. സ്പോട്ട് ബുക്കിങ് എണ്ണം വർധിപ്പിക്കുന്നതും ബോർഡിന്റെ പരിഗണനയിലുണ്ട്.

ടൂർ, ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ബുക്കിങ് നടത്തിയതാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ ആധാർ ഉപയോഗിച്ചാണ് ബുക്കിങ് നടത്തുന്നതെന്നതിനാൽ ഇതിന് സാധ്യത കുറവാണെന്നാണ് പൊലീസിന്റെ നിലപാട്. ബുക്കിങ് ഏജന്റുമാരുടെ ഇടപെടലുണ്ടെന്ന വാദം ശബരിമല സ്പെഷ്യൽ ഓഫീസറും തള്ളി.

അതേസമയം, നിയമസഭയുടെ പരിസ്ഥിതി സമിതിയിലെ എംഎൽഎമാരുടെ ശബരിമല സന്ദർശനം തുടരുകയാണ്. നിലവിലെ ക്രമീകരണങ്ങളിൽ തൃപ്തിയുണ്ടെന്ന് മൂന്നംഗ സംഘം അറിയിച്ചു. എന്നാൽ എരുമേലിയിലെ ചില ക്രമീകരണങ്ങളിൽ പോരായ്മകളുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിലെ കാലതാമസം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സജീവ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix