Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസ്; യുവ നടിയടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഡോക്ടറെ ആക്രമിച്ച കേസിൽ യുവ നടിയടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ച് എറണാകുളം ജില്ലാ സെഷൻസ് കോടതി. യുവ നടി, നടൻ ബിപിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമുള്ള പോലീസിന്റെ ആവശ്യം പരിഗണിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലും തെളിവെടുപ്പും ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഡോക്ടറെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പണം കവരാൻ ശ്രമിച്ചെന്നും മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നുമാണ് കേസ്. ആകെ 12 പ്രതികളുള്ള കേസിൽ മൂന്ന് പേരെ മാത്രമാണ് ഇതുവരെ പോലീസിന് പിടികൂടാനായത്. ശേഷിക്കുന്ന പ്രതികളെല്ലാം ഒളിവിലാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix