കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് മുൻ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം സ്വദേശി മുഹമ്മദ് റിയാസ് (27) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ മുൻ ഭാര്യയുടെ പങ്കാളിയായ മട്ടാഞ്ചേരി നെല്ലിക്കകത്ത് സ്വദേശി മുഹമ്മദ് ബിലാൽ (26) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചളിക്കവട്ടത്തെ വാടകവീട്ടിൽ വെച്ചാണ് ആക്രമണം നടന്നത്. റിയാസിന്റെ വയറിനും കൈയ്ക്കുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പൊലീസ് മുഹമ്മദ് ബിലാലിനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


