തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരിടവേളയ്ക്ക് ശേഷമാണ് വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം പവന് 2,080 രൂപയാണ് ഉയർന്നത്.
രാവിലെ ഗ്രാമിന് 160 രൂപ വർധിച്ച് 13,360 രൂപയിലെത്തിയ സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 100 രൂപ കൂടി ഉയർന്ന് 13,460 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 1,07,680 രൂപയായി.
രാവിലെ പവന് 1,280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം 800 രൂപ കൂടി വർധിച്ചതോടെ ദിവസത്തെ മൊത്തം വർധന 2,080 രൂപയായി.



