Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യക്കാർക്ക് സൗജന്യ യുഎഇ വിസ; അവധിക്കാല ഓഫറുമായി അബുദാബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വൻ ഓഫറുമായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ്. നിശ്ചിത ട്രാവൽ പങ്കാളികൾ വഴി അബുദാബിയിലേക്ക് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് യുഎഇ എൻട്രി വിസ സൗജന്യമായി ലഭിക്കും.

ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ആദ്യ ഘട്ടത്തിൽ പൈലറ്റ് പദ്ധതിയുടെ ഭാഗമായി 20,000 വിസകൾക്കാണ് സൗജന്യ ആനുകൂല്യം ലഭിക്കുക.

ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് പദ്ധതിയിൽ പങ്കെടുക്കാനാകുക. അബുദാബിയിലെ ഹോട്ടലിൽ തുടർച്ചയായി കുറഞ്ഞത് മൂന്ന് രാത്രികളുടെ താമസം ബുക്ക് ചെയ്തിരിക്കണം. കൂടാതെ ഇന്ത്യയിൽ നിന്നുള്ള റിട്ടേൺ വിമാന ടിക്കറ്റും ഉണ്ടായിരിക്കണം.

പദ്ധതിയിൽ പങ്കാളികളായ അംഗീകൃത ട്രാവൽ ഏജൻസികൾ അല്ലെങ്കിൽ ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴി ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. വ്യക്തിഗതമായി അപേക്ഷിക്കുന്നവർക്ക് സൗജന്യ വിസ ആനുകൂല്യം ലഭിക്കില്ല.

ഇന്ത്യൻ സഞ്ചാരികൾക്കുള്ള എൻട്രി വിസയുടെ മുഴുവൻ തുകയും അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് വഹിക്കും. പദ്ധതിയുടെ ഭാഗമാകാൻ ട്രാവൽ ഏജൻസികൾക്ക് രണ്ട് രീതിയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരവുമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer