Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യു.എ.ഇയിൽ ജീവൻരക്ഷാ മരുന്നുകളുടെ വില കുറച്ചു; 60 ശതമാനംവരെ ഇളവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎഇയിൽ 168 ഇനം മരുന്നുകളുടെ വില വൻതോതിൽ കുറച്ചു. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് പുറത്തിറക്കിയ 2026-ലെ 12-ാം നമ്പർ ഉത്തരവിനെ തുടർന്നാണ് നടപടി.

പുതിയ തീരുമാനം പ്രകാരം വിവിധ മരുന്നുകൾക്ക് 5 ശതമാനത്തിൽ നിന്ന് 60 ശതമാനം വരെ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, അർബുദം, സ്‌ട്രോക്ക്, കൊളസ്‌ട്രോൾ, ഉദരരോഗങ്ങൾ, മാനസിക-നാഡീ രോഗങ്ങൾ, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ, ആസ്ത്മ തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് വിലക്കുറവിന്റെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

പുതുക്കിയ വിലകൾ ഈ മാസം 30 മുതൽ പ്രാബല്യത്തിൽ വരും. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലുമുള്ള ഫാർമസികളിൽ പുതിയ വിലപ്പട്ടിക ഇതിനകം ലഭ്യമാക്കിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer