Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Abu Dhabi

യു.എ.ഇയിൽ ജീവൻരക്ഷാ മരുന്നുകളുടെ വില കുറച്ചു; 60 ശതമാനംവരെ ഇളവ്

അബുദാബി: യുഎഇയിൽ 168 ഇനം മരുന്നുകളുടെ വില വൻതോതിൽ കുറച്ചു. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് പുറത്തിറക്കിയ 2026-ലെ 12-ാം നമ്പർ ഉത്തരവിനെ തുടർന്നാണ് നടപടി. പുതിയ തീരുമാനം പ്രകാരം വിവിധ മരുന്നുകൾക്ക് 5 ശതമാനത്തിൽ നിന്ന് 60 ശതമാനം വരെ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, അർബുദം, സ്‌ട്രോക്ക്, കൊളസ്‌ട്രോൾ, ഉദരരോഗങ്ങൾ, മാനസിക-നാഡീ രോഗങ്ങൾ, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ, ആസ്ത്മ തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് വിലക്കുറവിന്റെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പുതുക്കിയ വിലകൾ ഈ മാസം 30 […]
Read more

ഹോർമുസ് പ്രതിസന്ധിയൊഴിവാക്കാൻ യുഎഇ; എണ്ണ കയറ്റുമതി ഇരട്ടിയാക്കാൻ പൈപ്പ്‌ലൈൻ

അബുദാബി: ഹോർമുസ് പ്രതിസന്ധിയൊഴിവാക്കാൻ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി സുഗമമാക്കാൻ യുഎഇ പുതിയ പൈപ്പ്‌ലൈൻ നിർമ്മാണം വേഗത്തിലാക്കുന്നു. അബുദാബി നാഷണൽ ഓയിൽ കമ്പനി വെള്ളിയാഴ്ച സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് യോഗത്തിൽ, ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ പദ്ധതിയുടെ നിർമാണം വേഗത്തിലാക്കുമെന്ന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. പൈപ്പ്‌ലൈൻ 2027 ഓടെ പ്രവർത്തനക്ഷമമാകുമെന്നും അറിയിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലെ ഉപരോധവും, ഈ ജലപാതയിൽ […]
Read more

കുട്ടിക്ക് വാക്സിന്‍ നല്‍കിയതില്‍ പിഴവ്; അബുദാബിയില്‍ ഡോക്ടര്‍ക്ക് പിഴയിട്ട് കോടതി

അബുദാബി: കുട്ടിക്ക് വാക്സിനേഷന്‍ നല്‍കിയതില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന പരാതിയില്‍ പിഴ ശിക്ഷ വിധിച്ച് അബുദാബി കോടതി. 350,000 ദിര്‍ഹം കുട്ടിയുടെ അച്ഛന് നല്‍കണമെന്ന് വിധിയില്‍ പറയുന്നു. ഡോക്ടറും ഹോസ്പിറ്റല്‍ അധികൃതരും ചേര്‍ന്നാണ് തുക നല്‍കേണ്ടത് എന്നും കോടതി വ്യക്തമാക്കി. അല്‍ ഐനിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. കുട്ടിയ്ക്ക് വാക്സിനേഷന്‍ നല്‍കാനായാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വെച്ച് കുട്ടിയ്ക്ക് വാക്സിനേഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ വാക്‌സിനേഷന്‍ നല്‍കിയതില്‍ വീഴ്ച്ചയുണ്ടായി എന്ന് ആരോപിച്ച് […]
Read more

17-ാമത് ബ്രിക്സ് ഉച്ചകോടി; യുഎഇ പ്രതിനിധി സംഘത്തെ അബുദാബി കിരീടാവകാശി നയിക്കും

അബുദാബി: 17-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇ പ്രതിനിധി സംഘത്തെ നയിക്കും. ജൂലൈ ആറ് മുതല്‍ എഴ് വരെ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ഉച്ചകോടി. 2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് യുഎഇ ഈ കൂട്ടായ്മയിൽ അംഗത്വം നേടിയത്. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് ബ്രിക്സ് […]
Read more

അബുദാബിയിൽ യെല്ലോ അലർട്ട്, അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരും

അബുദാബി: അബുദാബിയിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയിലെ വിവിധ ഭാ​ഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ദേശീയ കാലാവസ്ഥ കേന്ദ്രം ആണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാനിടയുള്ളതിനാലും കനത്ത മൂടൽമഞ്ഞും കാരണം അറേബ്യൻ ​ഗൾഫ് സമുദ്രത്തിലും ദുബൈയുടെ വിവിധ ഭാ​ഗങ്ങളിലും ഇന്ന് രാവിലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ താമസക്കാർ സുരക്ഷിതരായിരിക്കണമെന്നും […]
Read more

രൂപയുടെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍

അബുദാബി: ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍. ഒരു മാസത്തിനിടെ 15 പൈസയുടെ നേട്ടമാണ് ഉണ്ടായത്. ഇന്നലെ ഒരു യുഎഇ ദിര്‍ഹത്തിന് എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ ഇന്നലെ 23.05 രൂപയാണ് നല്‍കിയത്. 23.17 പൈസയായിരുന്നു ഓണ്‍ലൈന്‍ നിരക്ക്. ബോട്ടിമിലും ഇത്തിസലാത്തിന്റെ ഇ ആന്‍ഡ് മണി ആപ്പിലും 23.16 രൂപ നല്‍കിയിരുന്നു. വിനിമയ നിരക്ക് മെച്ചപ്പെട്ടിട്ടും എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കാന്‍ ഇനിയും 10 ദിവസം അവശേഷിക്കുന്നതിനാല്‍ ഈ മെച്ചപ്പെട്ട വിനിമയ നിരക്ക് […]
Read more

ദീപാവലി ആഘോഷത്തിനൊരുങ്ങി അബുദാബിയിലെ ക്ഷേത്രം

രാജ്യം ദീപാവലി ആഘോഷത്തിനൊരുങ്ങുമ്പോള്‍ അബുദാബിയിലെ ഒരു ക്ഷേത്രവും ദീപാവലിയെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ്. അബുദാബിയിലെ ബാപ്‌സ് ഹിന്ദുമന്ദിറാണ് തീര്‍ഥാടകര്‍ക്കായി തുറന്ന ശേഷം ആദ്യമായെത്തുന്ന ദീപാവലിക്ക് വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നത്. 31 ദീപാവലി ദിവസം രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് ആഘോഷങ്ങളും പ്രത്യേക ചടങ്ങുകളും നടത്തുന്നത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്ക് പരമാവധി രണ്ടു മണിക്കൂര്‍ ആയിരിക്കും ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. നവംബര്‍ രണ്ട്, മൂന്ന് ദിവസങ്ങളിലായി അന്നക്കൂട്ട് ദര്‍ശനം […]
Read more

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

അബുദാബി:യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ സമയമാറ്റം.അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെയാണ് സമയമാറ്റം ബാധിച്ചിരിക്കുന്നത്.ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്നവര്‍ക്ക് ഒരു ദിവസം ഇതുമൂലം നഷ്ടമാകുമെന്ന് പരാതിയുയരുന്നു.പരിഷ്‌കരിച്ച സമയം അനുസരിച്ച് ഏപ്രില്‍ മുതല്‍ പുലര്‍ച്ചെ 5നാണ് വിമാനം പുറപ്പെടുക. കാട്ടുപോത്ത് ആക്രമണം,ഒരാള്‍ മരിച്ചു രാവിലെ 11.45 തിരുവനന്തപുരത്ത് ഇറങ്ങും.പുറത്തിറങ്ങുമ്പോള്‍ ഒരുമണി കഴിയും.പിന്നീട് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെട്ട് വീട്ടിലെത്തുമ്പോള്‍ വീണ്ടും വൈകും.കുറഞ്ഞ അവധിക്കു നാട്ടിലേക്കു പോകുന്ന പ്രവാസിയുടെ ഒരു ദിവസം നഷ്ടമാകും.പുതിയ സമയക്രമം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ പിന്‍വലിക്കണമെന്നാണ് […]
Read more

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

അബുദാബി:യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ സമയമാറ്റം.അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെയാണ് സമയമാറ്റം ബാധിച്ചിരിക്കുന്നത്.ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്നവര്‍ക്ക് ഒരു ദിവസം ഇതുമൂലം നഷ്ടമാകുമെന്ന് പരാതിയുയരുന്നു.പരിഷ്‌കരിച്ച സമയം അനുസരിച്ച് ഏപ്രില്‍ മുതല്‍ പുലര്‍ച്ചെ 5നാണ് വിമാനം പുറപ്പെടുക. കാട്ടുപോത്ത് ആക്രമണം,ഒരാള്‍ മരിച്ചു രാവിലെ 11.45 തിരുവനന്തപുരത്ത് ഇറങ്ങും.പുറത്തിറങ്ങുമ്പോള്‍ ഒരുമണി കഴിയും.പിന്നീട് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെട്ട് വീട്ടിലെത്തുമ്പോള്‍ വീണ്ടും വൈകും.കുറഞ്ഞ അവധിക്കു നാട്ടിലേക്കു പോകുന്ന പ്രവാസിയുടെ ഒരു ദിവസം നഷ്ടമാകും.പുതിയ സമയക്രമം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ പിന്‍വലിക്കണമെന്നാണ് […]
Read more
Advertisement
WhiteswanTV Footer