Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോർമുസ് പ്രതിസന്ധിയൊഴിവാക്കാൻ യുഎഇ; എണ്ണ കയറ്റുമതി ഇരട്ടിയാക്കാൻ പൈപ്പ്‌ലൈൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: ഹോർമുസ് പ്രതിസന്ധിയൊഴിവാക്കാൻ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി സുഗമമാക്കാൻ യുഎഇ പുതിയ പൈപ്പ്‌ലൈൻ നിർമ്മാണം വേഗത്തിലാക്കുന്നു. അബുദാബി നാഷണൽ ഓയിൽ കമ്പനി വെള്ളിയാഴ്ച സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് യോഗത്തിൽ, ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ പദ്ധതിയുടെ നിർമാണം വേഗത്തിലാക്കുമെന്ന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.

പൈപ്പ്‌ലൈൻ 2027 ഓടെ പ്രവർത്തനക്ഷമമാകുമെന്നും അറിയിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലെ ഉപരോധവും, ഈ ജലപാതയിൽ ഇറാൻ നടപ്പിലാക്കിയ പുതിയ മാരിടൈം പ്രോട്ടോക്കോളും തടസ്സമില്ലാതെ നിലനിർത്താൻ ബദൽ വ്യാപാര മാർഗങ്ങൾ കണ്ടെത്താൻ ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധം ലോകമെമ്പാടുമുള്ള ആഗോള ഊർജ്ജ വിതരണ ശൃംഖലയെ വലിയ രീതിയിൽ ബാധിച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer