Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hormus

ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; അപലപിച്ച് ഒമാൻ, നയതന്ത്രപരിഹാരത്തിന് ആഹ്വാനം

മസ്കറ്റ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതിനിടെ ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ സൈനിക ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിൽ സൗദി, ഖത്തർ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഒമാൻ നിലപാട് വ്യക്തമാക്കിയത്. ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ ആക്രമണങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും, സൗദി-ഖത്തർ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം അതീവ ആശങ്കാജനകമാണെന്നും ഒമാൻ വ്യക്തമാക്കി. ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ എന്നീ സഹോദര രാജ്യങ്ങളുടെ സുരക്ഷ, സ്ഥിരത, പരമാധികാരം, ദേശീയ […]
Read more

ഹോർമൂസ് പ്രതിസന്ധി നീങ്ങുന്നു; ആദ്യ ഇന്ത്യൻ കപ്പൽ​ ​ഗുജറാത്ത് തീരത്തെത്തും

ന്യൂഡൽഹി: യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് ഹോർമൂസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ കപ്പൽ ഗുജറാത്ത് തീരത്ത് എത്തും. 62370 ടൺ എൽഎൻജിയുമായി പുറപ്പെട്ട ദിഷ എന്ന കപ്പലാണ് ഗുജറാത്ത് തീരത്ത് എത്തും. കപ്പൽ ഉച്ചയ്ക്കുശേഷം ഗുജറാത്തിലെ ദഹേജ് തുറമുഖത്തെത്തുമെന്നാണ് വിവരം. ഹോർമൂസ് മേഖലയിലെ സംഘർഷത്തെ തുടർന്ന് മൂന്ന് മാസത്തിലേറെയായി കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ 34 കപ്പലുകൾ ഇപ്പോൾ ഹോർമൂസ് കടലിടുക്കിൽ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. ഇതിൽ 13 ഇന്ത്യൻ കപ്പലുകൾക്ക് ഉടൻ […]
Read more

ഹോർമുസിന് സമീപം കപ്പലിനുനേരെ ആക്രമണം; 24 ഇന്ത്യൻ നാവികർ കുടുങ്ങിയതായി എസ്‌ഒ‌എസ് സന്ദേശം

മസ്‌കറ്റ്: ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. പലാവു പതാകയേന്തിയ കപ്പലിൽ 24 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) സ്ഥിരീകരിച്ചു. ഒമാൻ തീരത്തുനിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിൽ സ്ഫോടനം ഉണ്ടായി, തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയും വെള്ളം കയറുകയും ചെയ്തു. ലൈഫ് ബോട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി പറയുന്നു. […]
Read more

ഹോർമുസ് പ്രതിസന്ധിയൊഴിവാക്കാൻ യുഎഇ; എണ്ണ കയറ്റുമതി ഇരട്ടിയാക്കാൻ പൈപ്പ്‌ലൈൻ

അബുദാബി: ഹോർമുസ് പ്രതിസന്ധിയൊഴിവാക്കാൻ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി സുഗമമാക്കാൻ യുഎഇ പുതിയ പൈപ്പ്‌ലൈൻ നിർമ്മാണം വേഗത്തിലാക്കുന്നു. അബുദാബി നാഷണൽ ഓയിൽ കമ്പനി വെള്ളിയാഴ്ച സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് യോഗത്തിൽ, ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ പദ്ധതിയുടെ നിർമാണം വേഗത്തിലാക്കുമെന്ന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. പൈപ്പ്‌ലൈൻ 2027 ഓടെ പ്രവർത്തനക്ഷമമാകുമെന്നും അറിയിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലെ ഉപരോധവും, ഈ ജലപാതയിൽ […]
Read more

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; എണ്ണ വിപണി പ്രതിസന്ധിയിൽ

​തെഹ്‌റാന്‍: നാവിക ഉപരോധം നീക്കം ചെയ്യുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ആണ് നാവിക ഗതാഗതം തടഞ്ഞുകൊണ്ടുള്ള നിർണ്ണായക തീരുമാനമെടുത്തത്. ഇതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. ഉപരോധത്തിന്റെ മറവില്‍ അമേരിക്ക കടല്‍ക്കൊള്ളയും കപ്പല്‍ മോഷണവും തുടരുകയാണെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമമായ ഐആർഐബി പുറത്തുവിട്ട പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തങ്ങളുടെ തുറമുഖങ്ങള്‍ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം യുഎസ് പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ […]
Read more

‘ഓപ്പറേഷൻ ഊർജസുരക്ഷ’; ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ കപ്പലുകളെ തിരികെ എത്തിക്കും

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധിയിൽപ്പെട്ട ഇന്ത്യൻ വാണിജ്യ കപ്പലുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ‘ഓപ്പറേഷൻ ഊർജ സുരക്ഷ’ എന്ന പേരിലാണ് ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ കപ്പലുകളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി നടപ്പിലാക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനായി ഇന്ത്യൻ നാവികസേനയുടെ അഞ്ചിലധികം യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിന് സമീപം വിന്യസിച്ചിട്ടുണ്ട്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ എന്നിവയുമായി ഏകദേശം 20 കപ്പലുകളാണ് നിലവിൽ അവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവയെ സുരക്ഷിതമായി രാജ്യത്തെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനകം രണ്ട് […]
Read more

ഹോർമുസ് പ്രതിസന്ധി; ഇന്ത്യൻ കപ്പലുകൾ കൂട്ടത്തോടെ കടത്തിവിടാൻ ധാരണയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കൂട്ടത്തോടെ കടത്തിവിടാൻ ഇറാനുമായി യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അതുപോലെ, ഹോർമുസ് വഴിയുള്ള വ്യാപാരക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എസ്.യുമായി ഇന്ത്യ ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ പല രാജ്യങ്ങളോടും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും, ഈ വിഷയത്തിൽ ഇന്ത്യയുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയത്. ഇന്ത്യയോട് […]
Read more

ഇന്ത്യയിലേക്ക് ‘നന്ദാദേവി’ ഉടൻ എത്തും

ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ എൽപിജി ടാങ്കർ കപ്പലായ നന്ദാദേവി ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് വഹിക്കുന്ന കപ്പൽ ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ ഇന്ത്യയിലേക്കുള്ള യാത്ര തുടരുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുംബൈയിലോ കണ്ട്‌ല തുറമുഖത്തിലോ കപ്പൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യയുടെ ഊർജ്ജ വിതരണത്തിന് ഈ ചരക്ക് ഏറെ നിർണായകമാണ്. നേരത്തെ, നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ […]
Read more

ഹോർമുസ് കടലിടുക്ക് സ്തംഭിച്ചു; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസത്തിന് കാരണമായതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട്. ലോകത്തിലെ പ്രതിദിന എണ്ണ ഉൽപ്പാദനത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണെന്നും ഐഇഎ തങ്ങളുടെ പ്രതിമാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും നിർണ്ണായകമായ ഇന്ധന പാതയായ ഹോർമുസ് സ്തംഭിച്ചതോടെ, ഗൾഫ് രാജ്യങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer