Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; എണ്ണ വിപണി പ്രതിസന്ധിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​തെഹ്‌റാന്‍: നാവിക ഉപരോധം നീക്കം ചെയ്യുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ആണ് നാവിക ഗതാഗതം തടഞ്ഞുകൊണ്ടുള്ള നിർണ്ണായക തീരുമാനമെടുത്തത്. ഇതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു.

ഉപരോധത്തിന്റെ മറവില്‍ അമേരിക്ക കടല്‍ക്കൊള്ളയും കപ്പല്‍ മോഷണവും തുടരുകയാണെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമമായ ഐആർഐബി പുറത്തുവിട്ട പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തങ്ങളുടെ തുറമുഖങ്ങള്‍ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം യുഎസ് പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം നിലനില്‍ക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ച അവസാനിക്കാനിരിക്കെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ഇറാനുമായി വ്യക്തമായ ഒരു സമാധാന കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ, ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
​ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നത് മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുകയാണ്. ആഗോള എണ്ണ വിപണിയെയും ഈ നീക്കം സാരമായി ബാധിച്ചേക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix