Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണ ഇടനിലക്കാരി മാത്രം, പിണറായിയാണ് പ്രതിയെന്ന് ഷോൺ ജോർജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ വീണ വിജയൻ ഇടനിലക്കാരി മാത്രമാണെന്നും വീണ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് വേണ്ടിയുള്ള കൈക്കൂലി ആയിരുന്നെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഈ കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലുടനീളവും അതിനുമുമ്പും കേരളത്തിന്റെ തീരദേശത്തെ കരിമണൽ കൊള്ള ചെയ്യാൻ സി എം ആർ എൽ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനുള്ള പ്രതിഫലമാണ് വീണയിലൂടെ പിണറായി കൈപ്പറ്റിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തുടർനടപടി സ്വീകരിക്കാനുള്ള എല്ലാ തടസ്സങ്ങളും ബഹുമാനപ്പെട്ട ഹൈകോടതിയുടെ വിധിയിലൂടെ മാറിയെന്നും അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ നിയമപരമായി തടസ്സങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെങ്കിലും ആത്യന്തികമായി നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന വിധിയാണ് കേരള ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്ന് ഷോൺ ജോർജ് പറഞ്ഞു. ഇതോടൊപ്പം ഇതിൽ നടന്നിരിക്കുന്ന അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സിബിഐയുടെയും ഇവിടെ നിന്നും കടത്തപ്പെട്ട ധാതുമണൽ ഏതുതരത്തിൽ ഉപയോഗിക്കപ്പെട്ടു എന്ന് പഠിക്കേണ്ടതാണെന്നും അതിന് ആറ്റോമിക് എനർജി ഡിപ്പാർട്ട്മെൻറിൻറെയും സംസ്ഥാന സർക്കാരിന്റെ ഇതുവഴി ഉണ്ടായ നഷ്ടം തിരികെ പിടിച്ച് നൽകുന്നതിനും സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെയും ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും ഷോൺ ജോർജ് അറിയിച്ചു.

Advertisement
WhiteswanTV Footer