മലപ്പുറം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം ഒതുക്കുങ്ങലിൽ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീനാണ് മരിച്ചത്.
മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ, ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഷറഫുദ്ദീനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ഒരാളുടെ മരണത്തിന് കാരണമായ കുറ്റത്തിന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.



