പേളി മാണിക്കും മേജർ രവിക്കുമെതിരെ നടക്കുന്നത് സംഘടിത സൈബർ ആക്രമണം: ഷോൺ ജോർജ്
കൊച്ചി: പേളി മാണിക്കും മേജർ രവിക്കുമെതിരെ നടക്കുന്നത് സംഘടിതമായ സൈബർ ആക്രമണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ആളുകളെ വ്യക്തിഹത്യയ്ക്ക് വിധേയനാക്കുകയും സാമൂഹികമായി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും ഷോൺ പറയുന്നു. ‘‘പേളി മാണിക്കെതിരെയും , മേജർ രവിക്കെതിരെയും നടക്കുന്നത് ഒരു സാധാരണ വിമർശനമല്ല, സംഘടിതമായ ഒരു സൈബർ ആക്രമണമാണ്. വ്യത്യസ്തമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ഒരാളെ വ്യക്തിഹത്യയ്ക്ക് വിധേയനാക്കുകയും സാമൂഹികമായി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ […]
Read more




