Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടാക്കടയിൽ കൂറ്റൻ പാറ വീണ് കിണർ തകർന്നു; വൻ ദുരന്തം ഒഴിവായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് കൂറ്റൻ പാറ വീണ് കിണർ പൂർണമായും തകർന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിന് സമീപമുള്ള കിണറിന് മുകളിലേക്കാണ് വീടിന് പുറകുവശത്തെ പുരയിടത്തിൽ നിന്ന് വലിയ പാറ പതിച്ചത്.

വലിയ ശബ്ദത്തോടെ പാറ വീണതോടെ കിണർ പൂർണമായും ഇടിഞ്ഞുതകർന്നു. സംഭവസമയത്ത് പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പാറ അൽപ്പം കൂടി ഉരുണ്ടുവന്നിരുന്നെങ്കിൽ വീട് തകരുമായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു.

ബിനുവിന്റെ കുടുംബവും സമീപത്തെ മറ്റ് വീടുകളിലുള്ളവരും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ഏക കിണറാണ് തകർന്നത്. അപകടസമയത്ത് ബിനുവിനൊപ്പം കിടപ്പുരോഗിയായ അമ്മയും അച്ഛനും വീട്ടിലുണ്ടായിരുന്നു.

വിവരമറിഞ്ഞ് പഞ്ചായത്ത് അംഗം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടം നടന്ന സ്ഥലത്തിന് തൊട്ടുമുകളിൽ മറ്റൊരു വലിയ പാറയും ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിലുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. ഭയത്തോടെയാണ് കുടുംബം കഴിയുന്നതെന്നും സമീപവാസികൾ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix