Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Shone george

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വടക്കുനോക്കി യന്ത്രങ്ങളാകുന്നു: ഷോണ്‍ ജോര്‍ജ്

ന്യൂഡല്‍ഹി: വ്യാജപ്രചരണങ്ങളിലൂടെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വടക്കുനോക്കി യന്ത്രങ്ങളാകുകയാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ അക്രമങ്ങളുണ്ടായപ്പോള്‍ നിശബ്ദതപാലിച്ചവരാണ് ഇവര്‍. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് നേരെ എസ്ഡിപിഐ അക്രമം ഉണ്ടായപ്പോഴും കളമശ്ശേരി കന്യാസ്ത്രീ മഠത്തിനു നേരെ അക്രമം ഉണ്ടായപ്പോഴും കോണ്‍ഗ്രസ് നേതാക്കളോ മലയാളിയായ ദേശീയ ജനറല്‍ […]
Read more

ടൂറിസം സര്‍ക്യൂട്ട് പഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു* : അഡ്വ.ഷോണ്‍ ജോര്‍ജ്

കോട്ടയം: കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സര്‍ക്യൂട്ട് പ്രാഥമിക പഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതായി കോട്ടയം ജില്ല പഞ്ചായത്ത് മെമ്പറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ ഷോണ്‍ ജോര്‍ജ് അറിയിച്ചു. റിപ്പോര്‍ട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപിക്കും,സംസ്ഥാനസര്‍ക്കാരിനും, സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനുമാണ് സമര്‍പ്പിച്ചത്. മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെ 40 കിലോമീറ്റര്‍ ഉള്ളില്‍ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ഈ പദ്ധതി […]
Read more

ഭൂപതിവ് നിയമ ഭേദഗതി കുടിയേറ്റക്കാരെ കയ്യേറ്റക്കാരാക്കിയ ഭേദഗതി, നിർമ്മാണ നിയന്ത്രണം തുടരുന്നത് ഇടുക്കിയെ തകർക്കും: ബിജെപി

കോട്ടയം: അനധികൃത നിർമ്മാണങ്ങൾ സാധൂകരിക്കുന്നു എന്നതിന്റെ പേരിൽ ഇടുക്കിയിലെ കുടിയേറ്റക്കാരെ കയ്യേറ്റക്കാരാക്കി ചിത്രീകരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ബിജെപി. 2024 ജൂൺ 7 വരെയുള്ള നിർമ്മാണങ്ങൾക്ക് ഭേദഗതിയിലൂടെ ആനുകൂല്യം ലഭിക്കുമ്പോൾ അതിനുശേഷം നിർമ്മിച്ചവ അനധികൃതമായി മാറും. സ്വാഭാവികമായും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയമസാധുത ലഭിക്കുന്നതിനുവേണ്ടി വലിയ അഴിമതിയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും ബിജെപി ഉപാധ്യക്ഷൻ അഡ്വ.ഷോൺ ജോർജ് പറഞ്ഞു. 3000 സ്ക്വയർ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് വലിയ തുകയാണ് പിഴയായി ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ നികുതി അടച്ച് ലൈസൻസ് സ്വന്തമാക്കിയ […]
Read more

ലൗ ജിഹാദ് ഒരു ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണം: അഡ്വ. ഷോണ്‍ ജോര്‍ജ്

കൊച്ചി: കോതമംഗലത്തെ പെണ്‍കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ലൗ ജിഹാദ് ഒരു ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണമെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പാനായിക്കുളത്ത് പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നും പെണ്‍കുട്ടിയുടെ മൊഴിയുണ്ടായിട്ടും പോലീസ് ഈ വിഷയത്തില്‍ കേസെടുക്കാന്‍ നിയമമില്ല എന്നാണ് പറയുന്നത്.ലൗ ജിഹാദിന് എതിരെ കേസെടുക്കാന്‍ നിയമമില്ല എങ്കില്‍ അതിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കുവാന്‍ കേരള നിയമസഭ നിയമം പാസാക്കണം എന്ന് അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ രാഷ്ട്രീയ പരിരക്ഷ […]
Read more

മാസപ്പടി കേസ്; രേഖകൾ ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ ഹർജി തള്ളി

മാസപ്പടി കേസിൽ ഷോൺ ജോർജിന് തിരിച്ചടി. രേഖകൾ ആവശ്യപ്പെട്ടുള്ള ഷോണിന്റെ ഹർജി ഹൈക്കോടതി തള്ളി. സിഎംആർഎല്ലിൽ നിന്ന് എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത ഡയറിയുടെ പകർപ്പും, അനുബന്ധ രേഖകളുടെ പകർപ്പും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. സിഎംആർഎൽ മാസപ്പടി കേസിലെ നിർണായക വിവരങ്ങൾ ഡയറിയിലുണ്ടന്നായിരുന്നു ഹർജിക്കാരന്റെ വാദം. നേരത്തെ രേഖകള്‍ കൈമാറാന്‍ കീഴ്‌കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് അടക്കമുള്ള രേഖ കൈമാറരുതെന്ന് സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രേഖകള്‍ ഷോണ്‍ […]
Read more

കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടത് നീതിപൂർവമായ അന്വേഷണം; കന്യാസ്ത്രീകളെ സന്ദർശിച്ച് ഷോൺ ജോർജ്

കന്യാസ്ത്രീകൾക്ക് എൻഐഎ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ 50 ശതമാനം സാധ്യതയുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്.നീതിപൂർവമായ അന്വേഷണമാണ് കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടത്. ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് സഭയാണ്. അവർ എന്ത് നിലപാട് സ്വീകരിച്ചാലും നിയമപരമായ സഹായങ്ങൾ ചെയ്‌തു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി കോടതിയിലെത്തണം. അന്വേഷണ പരിധിയിൽ ഇരിക്കുന്ന കേസ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പരിഗണിക്കാൻ കഴിയില്ല. കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് വൈസ് പ്രസിഡന്റ് ഷോൺ ജോർജ് […]
Read more

വഖ്ഫ് നിയമ ഭേദഗതി ചട്ടരൂപീകരണത്തിന് നിർദ്ദേശങ്ങൾ കൈമാറി ഷോൺ ജോർജ് അടങ്ങുന്ന നിയമവിദഗ്ധ സമിതി

ന്യൂഡൽഹി: വഖ്ഫ് നിയമഭേദഗതിയുടെ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുൻപ് കേരളത്തിലെ വഖ്ഫ് അധിനിവേശത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയോഗിച്ച 10 അംഗ സമിതി കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ നേരിൽകണ്ട് നിർദ്ദേശങ്ങൾ കൈമാറി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജിന്റെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. മുനമ്പം ഉൾപ്പെടെ വഖ്ഫ് അധിനിവേശം നേരിടുന്ന കേരളത്തിലെ സ്ഥലങ്ങളും ഇരകളായവരുടെ ദുരിതവും അതിനുള്ള പരിഹാര […]
Read more

കർഷകരെ ചൂണ്ടി സർക്കാരിനിട്ട് ഷോൺ ജോർജിന്റെ വെട്ട്

സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചതിനുശേഷം അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ജനോപകാരബജറ്റെന്നും ജനദ്രോഹബജറ്റെന്നുമുള്ള വാദങ്ങളും ഉയരുന്നുണ്ട്. ഭരണപക്ഷ രാഷ്ട്രീയ പാർട്ടികൾ ബജറ്റ് ജന നന്മയ്ക്ക് ഉതകുന്നതാണെന്ന് പറയുമ്പോൾ, ജനതയെ ആകെ പരിപൂർണ്ണമായും വഞ്ചിക്കുന്ന ബജറ്റ് ആണെന്നാണ് പ്രതിപക്ഷം പറയുന്നത്. ബജറ്റുമായി ബന്ധപ്പെട്ട ബിജെപി നേതാവ് ഷോൺ ഷോർജിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായി മാറിയിരിക്കുന്നത്. കർഷകരുടെ ക്ഷേമത്തിനുവേണ്ടി യാതൊരുവിധത്തിലുള്ള പദ്ധതികളും ബജറ്റിൽ ഇല്ലെന്ന് ഷോൺ വിമർശിക്കുന്നുണ്ട്. പരിപൂർണ്ണമായും കർഷക ദ്രോഹ ബജറ്റ് ആണിതെന്നും […]
Read more
Advertisement
WhiteswanTV Footer