കൊച്ചി: എറണാകുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചേരാനല്ലൂർ അമൃത നഗർ പ്രദേശത്താണ് സംഭവം. തൃശ്ശൂർ സ്വദേശി ലാറി ജോൺ തട്ടിൽ, മനവലശ്ശേരി സ്വദേശി ഐവിൻ പി. വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റർ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെത്തിയത്.
പ്രതികളിൽ ഒരാൾ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടതായി എക്സൈസ് അറിയിച്ചു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ലഹരി കടത്തിനായി ഉപയോഗിച്ച വാഹനം എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ, എംഡിഎംഎ വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 1,85,650 രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.






