Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OPERATION THUNDER

ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പെരുമ്പാവൂരിൽ 3 പേർ പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി മൂന്ന് പേർ എക്‌സൈസ് പിടിയിൽ. കൊല്ലം സ്വദേശി മുഹഷീബ്, തൃശ്ശൂർ സ്വദേശി ആഷിക തൻവീർ എന്നിവർക്കൊപ്പം പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയ അസം സ്വദേശി നജ്മ ബീഗയും പിടിയിലായി. റെയ്ഡിൽ 6.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇവർ പരസ്യമായി ലഹരി വിൽപ്പന നടത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read more

പൂട്ടി കിടക്കുന്ന കമ്പനിയുടെ പറമ്പിൽ പച്ചക്കറി കൃഷിക്കൊപ്പം ആറടിയുളള 10 കഞ്ചാവ് ചെടികൾ

കൊച്ചി: ആലുവയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന കമ്പനിയുടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. ആലുവ കത്തായി കോട്ടൺ മിൽസിന്റെ പരിസരത്താണ് ഏകദേശം ആറടി ഉയരമുള്ള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. അടുത്തകാലത്ത് ഇവിടെ കാട് വെട്ടിത്തെളിച്ച് വാഴകൃഷി ആരംഭിച്ചിരുന്ന പ്രദേശത്താണ് ചെടികൾ കണ്ടെത്തിയത്. വാഴത്തോട്ടത്തിന് സമീപത്തായി കഞ്ചാവ് ചെടികൾ വളരുന്നതായി എക്‌സൈസ് സംഘം പരിശോധനയ്ക്കിടെ കണ്ടെത്തുകയായിരുന്നു. ആരാണ് ചെടികൾ നട്ടതെന്നതിൽ വ്യക്തതയില്ല. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയ്ക്കിടെയാണ് […]
Read more

എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി; 3പേർ പിടിയിൽ

കൊച്ചി: എറണാകുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചേരാനല്ലൂർ അമൃത നഗർ പ്രദേശത്താണ് സംഭവം. തൃശ്ശൂർ സ്വദേശി ലാറി ജോൺ തട്ടിൽ, മനവലശ്ശേരി സ്വദേശി ഐവിൻ പി. വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റർ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെത്തിയത്. പ്രതികളിൽ ഒരാൾ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടതായി എക്സൈസ് അറിയിച്ചു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ലഹരി കടത്തിനായി ഉപയോഗിച്ച വാഹനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix