Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MDMA

ഓപ്പറേഷൻ തൂഫാൻ: പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട് യുവതിയും യുവാവും

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ പോലീസ്, ഡാൻസാഫ് സംഘം എന്നിവർ നടത്തിയ പരിശോധനയ്ക്കിടെ വാഹനം ഉപേക്ഷിച്ച് യുവാവും യുവതിയും രക്ഷപ്പെട്ടു. ഇവർ ഉപേക്ഷിച്ച കാറിൽ നിന്ന് ഏഴ് ഗ്രാം എംഡിഎംഎ കണ്ടെത്തി. നന്മണ്ട സ്വദേശി അനന്ദു (ടോബി), പുതിയാപ്പ സ്വദേശിനി കീർത്തന എന്നിവരാണ് രക്ഷപ്പെട്ടത്. അനന്ദു നേരത്തെ നിരവധി മയക്കുമരുന്ന് കേസുകളിലും ഒരു അപകട മരണ കേസിലും പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കീർത്തന നഗരത്തിലെ വാടക മുറികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. […]
Read more

എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി; 3പേർ പിടിയിൽ

കൊച്ചി: എറണാകുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചേരാനല്ലൂർ അമൃത നഗർ പ്രദേശത്താണ് സംഭവം. തൃശ്ശൂർ സ്വദേശി ലാറി ജോൺ തട്ടിൽ, മനവലശ്ശേരി സ്വദേശി ഐവിൻ പി. വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റർ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെത്തിയത്. പ്രതികളിൽ ഒരാൾ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടതായി എക്സൈസ് അറിയിച്ചു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ലഹരി കടത്തിനായി ഉപയോഗിച്ച വാഹനം […]
Read more

ബെംഗളൂരുവിൽനിന്ന് കാറിൽ എംഡിഎംഎ കൊണ്ടുവന്ന 2പേർ പിടിയിൽ

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. അരക്കിണർ ഭാഗത്ത് കാറിൽ കടത്തുകയായിരുന്നു 50.990 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് മുഖദാർ നൈനാം വളപ്പിലെ എൻ.വി. അബ്ബാസ് (44), പള്ളിക്കണ്ടി ചെമ്മീൻകുഴിക്കൽ പറമ്പ് സമീർ മൻസിൽ എസ്എസ്.പി. സക്കീർ (31) എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫും ബേപ്പൂർ പൊലീസും ചേർന്ന് ഇവരെ പിടികൂടി. പോലീസ് പ്രതികളെ വിശദമായി ചോദ്യംചെയ്യുകയാണ്. ബെംഗളൂരുവിൽ നിന്നുള്ള ലഹരിമരുന്ന് എവിടെ നിന്നാണ് […]
Read more

പണം വാങ്ങിയയാൾ എംഡിഎംഎ നൽകിയില്ല; സുഹൃത്തിനെ ബന്ദിയാക്കി ലഹരിമാഫിയ

കോഴിക്കോട്: എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്തിച്ച് നാലുദിവസം ബന്ദിയാക്കി മർദിച്ച ലഹരിസംഘത്തെ പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വയനാട് മാനന്തവാടി പള്ളിക്കൽ സ്വദേശി സാജിദ് (30)നെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ബെംഗളൂരുവിൽ ട്രാവൽ ഏജൻസി നടത്തുന്ന സാജിദിനെ ഓമശ്ശേരി മുടൂരിലെ വാടകവീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കോഴിക്കോട് റൂറൽ എസ്.പി.യ്ക്ക് കീഴിലുള്ള ഡൻസാഫ് സംഘവും താമരശ്ശേരി പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ ശിഹാബ് […]
Read more

ഇരിട്ടിയിൽ 5.20 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ പിടിയിൽ

കണ്ണൂർ: ഇരിട്ടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ബാംഗ്ലൂരിൽ നിന്ന് ബസിൽ ഇരിട്ടിയിൽ എത്തിയതായിരുന്നു ഇവർ. ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര അന്തർസംസ്ഥാന ബസുകളിലെ യാത്രക്കാരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി എന്നാണ് […]
Read more

പന്തീരങ്കാവിൽ മൂന്ന് കോടിയുടെ MDMA വേട്ട; ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും യുവാവും പിടിയിൽ

കോഴിക്കോട്:പന്തീരങ്കാവ് ടോൾ ബൂത്തിന് സമീപം കാറിൻ്റെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വൻ മയക്കുമരുന്ന് ശേഖരം എക്സൈസ് സംഘം പിടികൂടി. വിപണിയിൽ ഏകദേശം മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന എം.ഡി.എം.എയുമായി കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീക്ക് പി.കെ (35), ഫാത്തിമ നെസ്‌റിൻ (21) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പിടിയിലായ ഫാത്തിമ നെസ്‌റിൻ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയായ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാണ്. ഇൻസ്റ്റാഗ്രാമിൽ റിലേഷൻഷിപ്പ് റീലുകളിലൂടെ […]
Read more

യുവാവിനെയും യുവതിയെയും ആക്രമിച്ചു, ജാമ്യത്തിലിറങ്ങി എംഡിഎംഎ കച്ചവടം; യുവാവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടയെ എംഡിഎംഎയുമായി പോലീസ് പിടികൂടി. ‘തമ്പുരു വിഷ്ണു’ എന്നറിയപ്പെടുന്ന കഠിനംകുളം സ്വദേശിയായ വിഷ്ണുവിനെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മൂന്ന് മാസത്തിനിടെ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ കഴിഞ്ഞ മാസം ഇയാൾ റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങിയതിന് ശേഷം എംഡിഎംഎ കച്ചവടം നടത്തുന്നതായി വിവരം […]
Read more

അപകടത്തിൽപ്പെട്ട വാഹനത്തിൽ എംഡിഎംഎ; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വെള്ളയിൽ പോലീസ് സ്റ്റേഷനു സമീപം നടന്ന വാഹനാപകടത്തിൽ നിന്ന് 2.84 ഗ്രാം എംഡിഎംഎ കണ്ടെത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനു (24) ആണ് പിടിയിലായത്. കാറിന്റെ ഡ്രൈവർ ആയിരുന്നു ഇയാൾ. ഏപ്രിൽ 5ന് രാത്രി എട്ടുമണിയോടെ മനു ഓടിച്ച കാറ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും പുതിയാപ്പ സ്വദേശി പ്രണവ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആശുപത്രിയിൽ വച്ച് മനുവിനെ സുഹൃത്തുക്കൾ […]
Read more

കൊച്ചിയിൽ എംഡിഎംഎയുമായി യുവതി അടക്കം നാല് പേർ പിടിയിൽ

കൊച്ചി: എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. മൂന്നര ഗ്രാം എംഡിഎംഎയാണ് ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെൽജിക് (28), തൃക്കാക്കര സ്വദേശി റിഷാദ് (26), കോഴിക്കോട് ഫറോഖ് സ്വദേശി റിൻസി മുംതാസ് (32) എന്നിവരിൽ നിന്ന് റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് പിടിച്ചെടുത്തത്. കരിയാട് പ്രദേശത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇവരിൽ നിന്ന് സിപ്-ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തു കണ്ടെത്തിയത്. എയർപോർട്ട് പരിസരങ്ങളിൽ […]
Read more

എംഡിഎംഎ വിൽപ്പനക്കിറങ്ങിയ കുപ്രസിദ്ധ ഗുണ്ട കായംകുളത്ത് പിടിയിൽ

ആലപ്പുഴ: എംഡിഎംഎ വിൽപ്പനയ്ക്കിറങ്ങിയ കുപ്രസിദ്ധ ഗുണ്ട വിജിത്ത് (28) കായംകുളം പോലീസിന്റെ പിടിയിലായി. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മാർച്ച് 23ന് രാത്രി 8.45ഓടെ എരുവ കിഴക്ക് തച്ചാശ്ശേരി മുക്കിൽ നിന്നാണ് വിജിത്തിനെ മയക്കുമരുന്നുമായി പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ വിജിത്തിനെ 2024ൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ […]
Read more
Advertisement
WhiteswanTV Footer