Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പന്തീരങ്കാവിൽ മൂന്ന് കോടിയുടെ MDMA വേട്ട; ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും യുവാവും പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്:പന്തീരങ്കാവ് ടോൾ ബൂത്തിന് സമീപം കാറിൻ്റെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വൻ മയക്കുമരുന്ന് ശേഖരം എക്സൈസ് സംഘം പിടികൂടി. വിപണിയിൽ ഏകദേശം മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന എം.ഡി.എം.എയുമായി കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീക്ക് പി.കെ (35), ഫാത്തിമ നെസ്‌റിൻ (21) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

പിടിയിലായ ഫാത്തിമ നെസ്‌റിൻ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയായ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാണ്. ഇൻസ്റ്റാഗ്രാമിൽ റിലേഷൻഷിപ്പ് റീലുകളിലൂടെ പ്രശസ്തയായ ഇവർ, ലഹരി കടത്തിന് മറയായി ഈ പ്രശസ്തി ഉപയോഗിച്ചിട്ടുണ്ടോ എന്ന് എക്സൈസ് പരിശോധിക്കുന്നുണ്ട്. കാറിൻ്റെ മുൻഭാഗത്തെ ബോണറ്റിനുള്ളിൽ അതിവിദഗ്ദ്ധമായാണ് MDMA പാക്കറ്റുകൾ ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കി.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer