തൃശ്ശൂർ: മുണ്ടത്തിക്കോട് ദുരന്തബാധിതർക്ക് സഹായം ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ. നിർമാണ മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനായി കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കാനായി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇന്ന് വൈകുന്നേരം നടത്തിയ തെരച്ചിലിൽ ഒരാളുടെ തലയുടെ ഭാഗം കണ്ടെത്തിയിരുന്നു. ഇന്നത്തെ തിരച്ചിലിൽ പത്ത് ശരീര ഭാഗങ്ങൾ കണ്ടെത്തി.


