തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു ഫയർഫോഴ്സ് സംവിധാനം പോലുമില്ലാതെയാണ് പടക്കങ്ങൾ നിർമ്മിച്ചത്. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ സംബന്ധിച്ച് പഠിക്കാൻ വെച്ച കമ്മിഷൻ്റെ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇപ്പോഴും ഉണ്ട്. ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദേശങ്ങൾ ആ റിപ്പോർട്ടിലുണ്ട്. അതൊന്നും പാലിക്കപ്പെട്ടിട്ടില്ലന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.
ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റ് ആരാധനാ കേന്ദ്രങ്ങളിൽ ആണെങ്കിലും വെടിക്കെട്ടിന് വ്യക്തമായ മാനദണ്ഡം ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പ്രത്യേകമായ ശാസ്ത്രീയമായ നിർദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് മാത്രമേ ഇത്തരം കാര്യങ്ങൾ നടത്താൻ പാടുള്ളൂ. വലിയ തോതിൽ അപകടങ്ങൾ ഉണ്ടാക്കുന്ന കരിമരുന്നുകൾ ഉപയോഗിക്കാതെ ഇരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. വെടിക്കെട്ട് അപകടം നടന്ന മുണ്ടത്തിക്കോടും മെഡിക്കൽ കോളേജും ചെന്നിത്തല സന്ദർശിച്ചിരുന്നു.


