കൊല്‍ക്കത്ത: റെക്കോഡ് പോളിങ്ങാണ് ഇന്ന് പോളിങ് നടന്ന തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് മണിവരെയുള്ള കണക്കുകള്‍ പ്രകാരം തമിഴ്നാട്ടില്‍ 82.24 ശതമാനവും പശ്ചിമ ബംഗാളില്‍ 89.93 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആറു മണിക്ക് പോളിങ് അവസാനിച്ചെങ്കിലും അന്തിമ കണക്കുകള്‍ വരുമ്പോള്‍ ശതമാനം ഇനിയും കൂടും.
ബംഗാളില്‍ ആദ്യ ഘട്ട പോളിങ്ങാണ് കഴിഞ്ഞിരിക്കുന്നത്. പല ജില്ലകളും അഞ്ച് മണിക്ക് മുന്നേ തന്നെ 90% കടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റവും ഒടുവിലായി പുറത്തുവിട്ട അഞ്ചു മണിവരെയുള്ള കണക്ക് പ്രകാരം ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 93.12% വോട്ടര്‍മാരുടെ പങ്കാളിത്തമാണ് ഇവിടെയുണ്ടായത്.


