Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MDMA

എംഡിഎംഎയുമായി ബംഗളൂരുവില്‍ നിന്നെത്തിയ യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: എംഡിഎംഎയുമായി ബംഗളൂരുവില്‍ നിന്നെത്തിയ യുവാക്കള്‍ പിടിയില്‍. മരുതോങ്കര ഉറവുകുണ്ടില്‍ അലന്‍ (24), അടുക്കത്ത് പാറച്ചാലില്‍ ആഷിഖ് (23) എന്നിവരെ പൊലീസ് പിടികൂടിയത്. കുറ്റ്യാടിയില്‍ നിന്നാണ് ഇവരെ റൂറല്‍ എസ്പി യുടെ മേല്‍നോട്ടത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. അലനില്‍ നിന്ന് 74 ഗ്രാമും ആഷിഖിന്റെ പക്കല്‍ നിന്ന് 72 ഗ്രാമും എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.
Read more

താമരശ്ശേരി ചുരത്തിലെ അപകടം: വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു

താമരശ്ശേരി ചുരത്തിൽ അപകടത്തിൽപെട്ട ജീപ്പിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പാറക്കൽ ഇർഷാദ് , പൂവിലേരി ഫാരിസ് എന്നിവർക്കെതിരെയാണ് കേസ്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ വെച്ച് ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീഴുകയായിരുന്നു. 60 അടി താഴ്ചയിൽ നിന്നും ആളുകൾ ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വച്ച് നടന്ന പരിശോധനയിലാണ് ഇർഷാദിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎയുടെ പാക്കറ്റ് കണ്ടെത്തിയത്. തുടർന്ന് […]
Read more

ലോഡ്ജില്‍ പരിശോധന; എം.ഡി.എം.എ.യുമായി യുവതികള്‍ പിടിയില്‍

കൊച്ചി: കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ. ബിജിമോൾ (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊച്ചി ഡി.സി.പി. അശ്വതി ജിജിക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോണേക്കര ഭാഗത്തുള്ള ലോഡ്ജിൽ നർക്കോട്ടിക് സെൽ എ.സി.പി. കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് 4.9362 ഗ്രാം എം.ഡി.എം.എ.യുമായി ഇരുവരും പിടിയിലായത്
Read more

മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറം : മലപ്പുറം അഴിഞ്ഞിലത്ത് നിന്ന് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് പിടിയിലായത്. അഴിഞ്ഞിലത്തെ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് താൻ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ ഈ നടിമാർ ആരാണെന്ന് വ്യക്തമല്ല. ഒമാനിൽ നിന്ന് എത്തിയ ആളാണ് ലഹരി കൈമാറിയതെന്നും ഇത് രണ്ട് നടിമാർക്ക് നൽകണമെന്നുമാണ് തന്നോട് പറഞ്ഞതെന്ന് യുവാവ് വ്യക്തമാക്കി.
Read more

300 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി: 300 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), അമ്പലപ്പടി വണ്ണപ്പുറം കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് കാലടി പോലീസും, റൂറൽ ജില്ലാ ഡാൻസാഫും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29) നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് […]
Read more

ആലുവയില്‍ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍

കൊച്ചി:എംഡിഎംഎ കടത്തിയ യുവതി പൊലീസ് പിടിയില്‍ ആലുവയില്‍ പിടിയില്‍.ബെംഗളൂരുവില്‍ നിന്ന് ആലുവയിലേക്ക് ബംഗളൂരു സ്വദേശി മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് പിടികൂടിയത്.റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമുമാണ് പ്രതിയെ പിടികൂടിയത്.ഒരു കിലോഗ്രാം എംഡിഎംഎയാണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്.വിപണിയില്‍ ഏകദേശം 50 ലക്ഷത്തിലേറെ വിലവരും പിടിച്ചെടുത്ത എംഡിഎംഎയ്ക്ക്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കൊച്ചിയില്‍ യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുവതി […]
Read more
Advertisement
WhiteswanTV Footer