Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MDMA

പയ്യന്നൂരിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി 3 പേർ പിടിയിൽ

കണ്ണൂർ: പയ്യന്നൂരിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടി. ദമ്പതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന, നടാൽ സ്വദേശി ഷാനിദ് കെ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 41 ഗ്രാം എംഡിഎംഎയും 241 മില്ലി ഹാഷിഷ് ഓയിലും കണ്ടെടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസ് നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Read more

മുൻ സന്തോഷ് ട്രോഫി താരം എംഡിഎംഎയുമായി പിടിയിൽ

തിരുവനന്തപുരം: മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ എംഡിഎംഎയുമായി പിടിയിലായി. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലായിരുന്നു നടപടി.ഹോട്ടലുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെയാണ് നജീബ് ഖാൻ പിടിയിലായത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ് നടന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ക്വാഡ് അംഗങ്ങൾ ഹോട്ടലിൽ രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നു. മൊബൈൽ ഫോണിലെ പ്രത്യേക ആപ്പ് […]
Read more

എംഡിഎംഎയുമായി 6 പേർ പിടിയിൽ

കണ്ണൂർ: ലോഡ്ജിൽ നിന്നു 6 പേരെ എംഡിഎംഎയുമായി പിടികൂടി. വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 6 പേർ പിടിയിലായത്. കണ്ണാടി പറമ്പ് സ്വദേശികളായ കെ.മുബഷിർ (20), കെ.എം.ഷനദ്(19), കൊളച്ചേരി സ്വദേശിയായ എം.കെ.മുഹമ്മദ് (40), ചേലേരി സ്വദേശിയായ സി.പി.മുഹമ്മദ് (45), കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ കെ.അബ്ദുൾ നാസർ (33), കാസർകോട് മൂളിയാർ സ്വദേശിയായ ബി.മുഹമ്മദ് ഷമീർ (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 29.66 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
Read more

തിരൂരിൽ നവവധുവിന്റെ വീട്ടിൽ എംഡിഎംഎ ഒളിപ്പിച്ച യുവാവ് പിടിയിൽ

മലപ്പുറം: തിരൂരിൽ കാറിലും നവവധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ ഒളിപ്പിച്ച യുവാവ് പിടിയിൽ. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പൊലീസ് പിടികൂടിയത്. തിരൂർ പൊറ്റിലത്തറയിൽ കാറിൽ ഇരിക്കുകയായിരുന്ന ഷിബാൻ ഇവിടെയെത്തിയ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നി ഇയാളെ പിടികൂടി കാർ പരിശോധിച്ചപ്പോഴാണ് ഗിയർ ലിവറിനുസമീപം ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്യലിലാണ് കൊടയ്ക്കൽ ഭാഗത്തുള്ള വധുവിന്റെ വീട്ടിലെ മുകൾനിലയിലുള്ള മണിയറയിലെ ശുചിമുറിയിലും എംഡിഎംഎ ഉള്ളതായി ഇയാൾ പറഞ്ഞത്. യൂറോപ്യൻ ക്ലോസറ്റിനുള്ളിലാണ് […]
Read more

കോഴിക്കോട് വിൽപനക്കായി എത്തിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വില്‍പനക്കായി എത്തിച്ച ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് കോഴിക്കോട് പിടിയിൽ. മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുല്‍ നാസര്‍ (39)ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 1.633 കിലോഗ്രാം കഞ്ചാവും, 19.210 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർ സീറ്റിന് പുറകിലായുണ്ടാക്കിയ രഹസ്യ അറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഡിക്കിയിൽ സൂക്ഷിച്ച സ്റ്റെപ്പിനി ടയറിന് അടിയിൽ നിന്ന് കഞ്ചാവും ഒളിപ്പിച്ചിരുന്നു. മൊത്തം അഞ്ച് ലക്ഷത്തോളം രൂപയുടെ ലഹരിവസ്തുക്കളാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ജയില്‍ പരിസരത്ത് വച്ചാണ് ഇയാൾ […]
Read more

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പതിനൊന്നിന് ഒളമറ്റം അറക്കപ്പാറ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തുകയായിരുന്നു. ഏറെനാളായി നിരീക്ഷണത്തിലായിരുന്ന ഇരുവരും. തൊടുപുഴയിൽ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് യുവതികളുടെ സുഹൃത്തുക്കൾ മുഖാന്തിരം താത്കാലിക താമസത്തിനെത്തി രണ്ട് റൂമുകളിലൊന്ന് ഉപയോഗിച്ച് […]
Read more

എംഡിഎംഎ വില്പന നടത്തിയ കേസിൽ ഭാര്യയും ഭർത്താവും പിടിയില്‍

കോഴിക്കോട്: ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് ദമ്പതികള്‍ കോഴിക്കോട് ഡാന്‍സാഫന്റെ പിടിയില്‍. അരീക്കാട് സ്വദേശികളായ മുഹമ്മദ് ഇർഫാൻ, ഭാര്യ നിർഫാന എന്നിവരാണ് പിടിയിലായത്. നടുവട്ടത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. 2025 ൽ തൊണ്ടയാട് സ്വദേശിയില്‍ നിന്നും 25 ഗ്രാം എംഡിഎംഎ പിടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലുമായിരുന്നു ഇവരുടെ ലഹരിമരുന്ന് വില്‍പന.
Read more

ഓച്ചിറയിൽ യുവാവിന്റെ പോക്കറ്റിൽ നിന്ന് 17.05 ഗ്രാം എംഡിഎംഎ പിടികൂടി

ഓച്ചിറ: കൊല്ലം ഓച്ചിറയിൽ വീണ്ടും വൻ ലഹരി മരുന്നു വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഐയുമായി യുവാവ് പിടിയിൽ. കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലിൽ അനൂപിനെയാണ് 17.05 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ പൊലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് ചങ്ങൻകുളങ്ങരയിലുള്ള വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്തിച്ചതാണന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന […]
Read more

രാസലഹരിയായ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: അതിമാരക രാസലഹരിയായ എം. ഡി. എം. എ യുമായി ബട്ട് റോഡ് ബീച്ചിൽ തൈക്കൂട്ടം പറമ്പിൽ റോബർട്ട് ജെയിംസ് (34), നടുവണ്ണൂർ മുണ്ടക്കാട്ട് പറമ്പിൽ മുഹമ്മദ് റിസ്‌വാൻ (26), കല്ലായി KT ഹൗസിൽ ഷഹരീഷ് (30), പയ്യാനക്കൽ ഷിഫ മൻസിലിൽ ഫിനാൻ നാസിം (20) എന്നിവരെ എരഞ്ഞിപ്പാലത്ത് വെച്ച് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ കെ. എ. ബോസിൻ്റെ നേതൃത്വത്തിൽ ഉള്ള സിറ്റി ഡാൻസാഫും നടക്കാവ് പോലീസ് സ്റ്റേഷന്‍ സബ് ഇൻസ്പെക്ടർ ലീലയുടെ നേതൃത്വത്തിലുള്ള […]
Read more

മലപ്പുറത്ത് രണ്ടിടങ്ങളില്‍ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയില്‍

മലപ്പുറം: മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലില്‍ 43 ഗ്രാം എംഡിഎംഎ പിടികൂടി. മമ്പാട് ഓടായിക്കല്‍ സ്വദേശി ഷുഹൈബ്, പന്തല്ലൂര്‍ കടമ്പോട് സ്വദേശി നാസര്‍, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നവരാണ് പിടിയിലായത്. ഇലക്ട്രോണിക്ക് ത്രാസുകളും 85,000 ത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ മഞ്ചേരി മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ച് എടക്കര സ്വദേശി പ്രകാശ് എന്നയാളെയും എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. ഇയാളില്‍ നിന്നും 4.30 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
Read more
Advertisement
WhiteswanTV Footer