മലപ്പുറം: മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലില്‍ 43 ഗ്രാം എംഡിഎംഎ പിടികൂടി. മമ്പാട് ഓടായിക്കല്‍ സ്വദേശി ഷുഹൈബ്, പന്തല്ലൂര്‍ കടമ്പോട് സ്വദേശി നാസര്‍, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നവരാണ് പിടിയിലായത്.
ഇലക്ട്രോണിക്ക് ത്രാസുകളും 85,000 ത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ മഞ്ചേരി മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ച് എടക്കര സ്വദേശി പ്രകാശ് എന്നയാളെയും എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. ഇയാളില്‍ നിന്നും 4.30 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.






