Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വഖ്ഫ് നിയമ ഭേദഗതി ചട്ടരൂപീകരണത്തിന് നിർദ്ദേശങ്ങൾ കൈമാറി ഷോൺ ജോർജ് അടങ്ങുന്ന നിയമവിദഗ്ധ സമിതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വഖ്ഫ് നിയമഭേദഗതിയുടെ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുൻപ് കേരളത്തിലെ വഖ്ഫ് അധിനിവേശത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയോഗിച്ച 10 അംഗ സമിതി കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ നേരിൽകണ്ട് നിർദ്ദേശങ്ങൾ കൈമാറി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജിന്റെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.

മുനമ്പം ഉൾപ്പെടെ വഖ്ഫ് അധിനിവേശം നേരിടുന്ന കേരളത്തിലെ സ്ഥലങ്ങളും ഇരകളായവരുടെ ദുരിതവും അതിനുള്ള പരിഹാര മാർഗങ്ങളുമാണ് നിയമവിദഗ്ധർ അടങ്ങുന്ന സമിതി തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് വിലയിരുത്തി ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് കേന്ദ്രമന്ത്രി നൽകിയതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് അറിയിച്ചു.

Content: Legal expert committee led by Shone George submits recommendations for Wakf Act amendment

Recent News

Advertisement
WhiteswanTV Footer