പത്തനംതിട്ട: എഫ്സിആര്‍എ നിയമഭേദഗതി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസാണ് ഇതുണ്ടാക്കിയത്. മന്‍മോഹന്‍ സിങ് നിയമഭേദഗതി കൊണ്ടുവന്ന സമയത്ത് കേരളത്തില്‍ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും ഷോണ്‍ പറയുന്നു.
പാലാ ബിഷപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പിതൃ തുല്യനാണ് പാലാ പിതാവ്. സഭ പരസ്യമായ നിലപാട് സ്വീകരിക്കണം. സഭ പൊതുവായി ചര്‍ച്ച ചെയ്ത ശേഷം നിലപാട് പറയണം. നിയമം കൊണ്ടുവന്ന സമയത്ത് കോണ്‍ഗ്രസ് എന്ത് ചെയ്യുകയായിരുന്നു എന്ന് കൂടി സഭ ആലോചിക്കണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തടഞ്ഞുവെച്ച് മലയോര കര്‍ഷകരെ ബുദ്ധിമുട്ടിച്ചു. 2010-ല്‍ എഫ്സിആര്‍എ നിയമഭേദഗതി കൊണ്ട് വന്നു. മുനമ്പത്ത് വിഷയം ഉണ്ടായപ്പോഴും സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് വിഷയം വന്നപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എസ്ഡിപിഐയുടെ കൂടെ കൂടിയെന്നും ഷോണ്‍ ആരോപിച്ചു.




