Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Iran

യുദ്ധസാഹചര്യത്തിൽ മടങ്ങാനാവാതെ ഇറാൻ കപ്പൽ ഐറിസ് ലാവൻ

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കൊച്ചി തുറമുഖത്ത് അഭയം തേടിയ ഇറാൻ നാവികസേനാ കപ്പൽ ഐറിസ് ലാവൻ കൊച്ചിയിൽ തുടരുന്നു. കപ്പൽ നങ്കൂരമിട്ടിട്ട് ആറ് മാസം പിന്നിട്ടിട്ടും മടക്കയാത്ര സാധ്യമാകാത്ത സാഹചര്യത്തിലാണ് കൊച്ചിയിൽ തുടരുന്നത്. കപ്പലിന്റെ സുരക്ഷാ ചുമതല കൊച്ചി തുറമുഖ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. 183 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 50 പേർ ഇപ്പോഴും കൊച്ചിയിൽ തുടരുകയാണ്. ശേഷിക്കുന്ന ജീവനക്കാർ ഇന്ത്യൻ നേവിയുടെ കൊച്ചി യൂണിറ്റിന്റെ സഹായത്തോടെ ഇറാനിലേക്ക് മടങ്ങി. ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് […]
Read more

ഒരാഴ്ചയ്ക്കിടെ ഇറാന്റെ 10 ടാങ്കറുകൾ തകർത്തതായി അമേരിക്ക

ദുബായ്: ഒരാഴ്ചയ്ക്കിടെ ഇറാന്റെ 10 ടാങ്കർ കപ്പലുകൾ തകർത്തതായി അമേരിക്ക. അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണം പരാജയപ്പെടുത്തിയെന്നും യുഎസ് അറിയിച്ചു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിനെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് തിരിച്ചടിച്ചതെന്നും ഇതിന്റെ ഭാഗമായി ഇറാനിയൻ ടാങ്കറുകൾ തകർത്തതായും യുഎസ് സൈന്യം വ്യക്തമാക്കി. ഒമാൻ ഉൾക്കടലിലും ഇറാനിലെ ഖാർഗ് ദ്വീപിന് സമീപത്തുമാണ് അമേരിക്കൻ സൈന്യം ടാങ്കറുകൾ ആക്രമിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻട്രോം) അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് […]
Read more

ലാറക് ദ്വീപിൽ അമേരിക്കൻ ആക്രമണം; ജോർദാനിലെ യുഎസ് താവളങ്ങളിൽ ഇറാന്റെ തിരിച്ചടി

ഹോർമുസ്: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ദ്വീപിലെ രണ്ട് ലോഞ്ചറുകൾക്ക് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ജൂലൈ അവസാനത്തിന് ശേഷം ഇറാനിൽ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമാണിത്. ആക്രമണത്തിന് പിന്നാലെ ജോർദാനിലെ രണ്ട് അമേരിക്കൻ വ്യോമതാവളങ്ങൾ ആക്രമിച്ചതായി ഇറാൻ അറിയിച്ചു. അമേരിക്കൻ ആക്രമണത്തിന് മറുപടിയായാണ് താവളങ്ങൾ ആക്രമിച്ചതെന്നാണ് ഇറാന്റെ വിശദീകരണം. ആറുമാസമായി തുടരുന്ന യുഎസ്- ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് വില 2.21 […]
Read more

ഇറാൻ യുദ്ധത്തിൽ ലക്ഷ്യങ്ങൾ വെട്ടിച്ചുരുക്കി ട്രംപ് ഭരണകൂടം; പ്രധാന മുൻഗണന ആണവ നിയന്ത്രണവും ഇന്ധനവിലയും

വാഷിങ്ടൺ: ആറാം മാസത്തിലേക്ക് കടക്കുന്ന ഇറാൻ യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള നീക്കത്തിന്റെ ഭാഗമായി ലക്ഷ്യങ്ങൾ വലിയ തോതിൽ വെട്ടിച്ചുരുക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭരണകൂടവും. ഇറാനിലെ ഭരണമാറ്റം, പൂർണ കീഴടങ്ങൽ, മിഡിൽ ഈസ്റ്റിലെ പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കൽ തുടങ്ങിയ പ്രാരംഭ കർശന ഉപാധികളിൽ നിന്ന് അമേരിക്ക പിന്നോട്ടുപോകുന്നതായാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. മാറിമറിയുന്ന മുൻഗണനകൾ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഭരണകൂടത്തിന്റെ […]
Read more

ഹോർമുസ് കടലിടുക്കിൽ 20ലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ച് അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരായ ഉപരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ 20ലധികം യുദ്ധക്കപ്പലുകൾ അമേരിക്ക വിന്യസിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് നേവിയുടെ ഡിസ്ട്രോയർ കപ്പലായ യുഎസ്എസ് റോസ് ഉൾപ്പെടെയുള്ള കപ്പലുകളാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരം ഉപരോധം ലംഘിക്കാൻ ശ്രമിച്ച 55 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിട്ടതായും രണ്ട് കപ്പലുകളിൽ പരിശോധന നടത്തിയതായും യുഎസ് സൈനിക കമാൻഡ് അറിയിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ പുതിയ ഷിപ്പിങ് […]
Read more

മുജ്തബ ഖമനേയി പൂർണ ആരോഗ്യവാനെന്ന് ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്കിടെ അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന് അവകാശപ്പെട്ട് ഇറാൻ സർക്കാർ വാർത്താ ഏജൻസിയായ ‘മെഹർ’ വീഡിയോ പുറത്തുവിട്ടു. അനുയായികളുമായി സംസാരിക്കുന്ന മുജ്തബ ഖമനേയിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയും ഇപ്പോഴുള്ള സ്ഥലവും സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് വീഡിയോ പുറത്തുവന്നത്. മുജ്തബ ഖമനേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന റിപ്പോർട്ടുകൾ ഇസ്രയേൽ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത ഏത് സമയത്തും […]
Read more

കുവൈത്തിന് നേരെ ഇറാന്‍റെ ആക്രമണം; ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തിയിൽ കടന്നുകയറിയ ശത്രു ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാന്റെ നേതൃത്വത്തിൽ പുറത്തുവിട്ട വിവരമനുസരിച്ച്, വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാലാണ് ആക്രമണ ഭീഷണി തടയാനായത്. വടക്കൻ കുവൈത്തിലെ ഒരു പ്രധാന സർക്കാർ കേന്ദ്രത്തെയും ബുബിയാൻ ദ്വീപിലെ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാധാരണക്കാരുടെ വാഹനങ്ങളെയുമാണ് ആക്രമണം ലക്ഷ്യമിട്ടിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രോണുകൾ തകർന്നുവീണതിനെ തുടർന്ന് […]
Read more

ഹോർമൂസിൽ പുതിയ ഫോ‍ർമുലയുമായി ഒമാൻ; ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്താൻ ഇറാന് മുന്നിൽ നിർദേശം

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ നിലവിലെ തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഗൾഫ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി മുന്നോട്ടുവെച്ച് ഒമാൻ. ഇറാനുമായി നടത്തിയ ചർച്ചയിലാണ് ഒമാൻ പുതിയ ഫോർമുല അവതരിപ്പിച്ചത്. ഹോർമൂസ് കടലിടുക്ക് ഇറാൻ മാത്രം നിയന്ത്രിക്കുന്നതിന് പകരം, കടലിടുക്കിന്റെ തീരത്തുള്ളതും ഈ കപ്പൽപാത ഉപയോഗിക്കുന്നതുമായ ഗൾഫ് രാജ്യങ്ങൾ ചേർന്ന് സംയുക്തമായി നിയന്ത്രിക്കണമെന്നാണ് ഒമാന്റെ നിർദേശം. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവിധ രാജ്യങ്ങൾ ചേർന്ന് കപ്പൽപാത നിയന്ത്രിക്കുകയും, ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് […]
Read more

ഇസ്രയേൽ ലബനനിൽ നിന്ന് പിന്മാറണം; അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഉപാധിയുമായി ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ഉപാധിയായി ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിന്മാറണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. സംഘർഷത്തിൽ താൽക്കാലിക ഇടവേള തുടരുന്നതിനിടെ ഇറാൻ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയായാണ് പുതിയ പ്രസ്താവന. ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻവാങ്ങാതെ ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് മുജ്തബ ഖമനെയി വ്യക്തമാക്കിയത്. അമേരിക്കയുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയിലെത്തുകയാണെങ്കിൽ അത് ഈ വിഷയത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ഹോർമൂസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളിൽ ഒന്നിന് മൈൻ […]
Read more

ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രം; ഇറാനിൽ കൂറ്റൻ ബിൽബോർഡ്

ടെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്ന തരത്തിലുള്ള ബിൽബോർഡ് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഉയർന്നു. ടെഹ്‌റാനിലെ ഇങ്കിലാബ് സ്ക്വയറിലാണ് ബിൽബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന തരത്തിലുള്ള ചിത്രമാണ് ബിൽബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും” എന്ന സന്ദേശം ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളിൽ എഴുതിയിട്ടുണ്ട്. “മിനാബിലെ കുട്ടികളുടെ ഓർമ്മയ്ക്ക്” എന്ന വാചകവും ബിൽബോർഡിലുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതിന് പിന്നാലെയാണ് ഈ ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇറാനെതിരായ യുഎസ് സൈനിക നടപടികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix