Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാഷിങ്ടണില്‍ ഇറാന്‍ ആണവായുധ ആക്രമണത്തിന് പദ്ധതിയിട്ടു; യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ റേഡിയോ ആക്ടീവ് ഡേർട്ടി ബോംബ്, രാസായുധം എന്നിവ ഉപയോഗിച്ച് ലക്ഷ്യമിടാൻ ഇറാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ഏഴ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിന് സാധ്യതയുള്ള സ്ഥലങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

എന്നാൽ ഇത്തരമൊരു ആക്രമണം നടത്താനുള്ള ശേഷിയോ യഥാർഥ ഉദ്ദേശ്യമോ ഇറാനുണ്ടോ എന്ന കാര്യത്തിൽ യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഉടനടി ആക്രമണം നടത്താനുള്ള നീക്കത്തേക്കാൾ വിവിധ സാഹചര്യങ്ങൾക്കായി സാധ്യതകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇറാന്റെ ആസൂത്രണത്തെ വിലയിരുത്തുന്നതെന്ന് ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് പറഞ്ഞു.

അതേസമയം, ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് യുഎസ് സുരക്ഷാ ഏജൻസികൾ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ ഇതിനകം അമേരിക്കയ്ക്കുള്ളിൽ എത്തിച്ചിരിക്കാമെന്ന് സൂചിപ്പിക്കുന്ന ഇറാനിയൻ ആശയവിനിമയങ്ങളും യുഎസ് ഇന്റലിജൻസ് തടഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിവരങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ഉദ്യോഗസ്ഥർക്കിടയിൽ ഏകാഭിപ്രായമില്ല.

സാധ്യതയുള്ള ഭീഷണികൾ ഭരണകൂടം നിരീക്ഷിച്ചുവരികയാണെന്നും നിലവിൽ അമേരിക്കയ്ക്ക് വിശ്വസനീയമായ ഭീഷണികളൊന്നുമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

റേഡിയോ ആക്ടീവ് വസ്തുക്കൾ പരത്താൻ പരമ്പരാഗത സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്ന ഉപകരണമാണ് ഡേർട്ടി ബോംബ്. ആണവായുധങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് ആണവ വിസ്ഫോടനം സൃഷ്ടിക്കുന്നില്ല. എന്നാൽ റേഡിയോ ആക്ടീവ് മലിനീകരണത്തിലൂടെ മനുഷ്യർക്കും പരിസ്ഥിതിക്കും ഭീഷണിയാകാം.

അമേരിക്കയുടെ തുടർച്ചയായ സൈനിക നീക്കങ്ങളും സാമ്പത്തിക ഉപരോധങ്ങളും നേരിടുന്ന സാഹചര്യത്തിലാണ് ഇറാനെതിരായ പുതിയ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മധ്യപൂർവദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികർക്കെതിരെ ഇറാൻ രാസായുധം പ്രയോഗിച്ചേക്കാമെന്ന സൂചനകളും യുഎസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മേഖലയിലെ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പ്രത്യേക മുന്നൊരുക്കങ്ങളും നടത്തിവരികയാണ്.

എന്നാൽ രാസായുധം ഉപയോഗിക്കുമെന്ന ആരോപണം ഇറാൻ തള്ളി. ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ ദൗത്യസംഘം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിശേഷിപ്പിച്ചു. ഏത് സാഹചര്യത്തിലും രാസായുധങ്ങളുടെ ഉപയോഗം നിയമവിരുദ്ധമായാണ് ഇറാൻ കാണുന്നതെന്നും വ്യക്തമാക്കി.

അതേസമയം, ഡേർട്ടി ബോംബ് ആസൂത്രണം സംബന്ധിച്ച റിപ്പോർട്ടിനോട് ഇറാൻ പ്രത്യേകമായി പ്രതികരിച്ചിട്ടില്ല. ഇന്റലിജൻസ് വിവരങ്ങളെക്കുറിച്ച് പ്രതികരിക്കാൻ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസും തയ്യാറായില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix