Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിർമിക്കാൻ ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രീകൃഷ്ണ ജന്മഭൂമി വിഷയം പ്രധാന പ്രചാരണ വിഷയമാക്കാൻ ബിജെപി. മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതുപോലെ മഥുരയിലും ക്ഷേത്ര നിർമാണവും വികസനവും മുന്നോട്ടുകൊണ്ടുപോകാനാണ് ബിജെപിയുടെ നീക്കം. നിയമപരമായ നടപടികളിലൂടെയോ പരസ്പര ധാരണയിലൂടെയോ ഇത് നടപ്പാക്കാൻ പാർട്ടി തയ്യാറാണെന്നും മൗര്യ വ്യക്തമാക്കി. മഥുരയിൽ നടന്ന ബിജെപി നേതാക്കളുടെ രണ്ടുദിവസത്തെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയ്ക്കും വാരാണസിക്കും പിന്നാലെ മഥുരയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകുമെന്ന് മഥുര എംപി ഹേമമാലിനി പറഞ്ഞു. ഉത്തർപ്രദേശിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. കൃഷ്ണന്റെ ജന്മസ്ഥലവുമായി ബിജെപിക്ക് വൈകാരിക ബന്ധമുണ്ടെന്നും ഇത് പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്നും സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരിയും വ്യക്തമാക്കി.

മഥുരയിലെ കൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിന് സമീപമുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദാണ് തർക്കവിഷയം. മുഗൾ ഭരണകാലത്ത് ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്താണ് പള്ളി നിർമിച്ചതെന്നാണ് ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം. പള്ളി നീക്കം ചെയ്ത് ക്ഷേത്രം വിപുലീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ കോടതികളുടെ പരിഗണനയിലുണ്ട്.

അതേസമയം, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും ലക്ഷ്യമിട്ട് മൗര്യ രംഗത്തെത്തി. അഖിലേഷ് യഥാർഥ കൃഷ്ണഭക്തനാണെങ്കിൽ മഥുരയിൽ ക്ഷേത്രം നിർമിക്കാനുള്ള പ്രവർത്തനങ്ങളിൽ ബിജെപിക്കൊപ്പം ചേരണമെന്ന് അദ്ദേഹം പരിഹസിച്ചു. 2012 മുതൽ 2017 വരെയുള്ള എസ്പി ഭരണകാലത്തെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും മൗര്യ വിമർശനം ഉന്നയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ 54 മുതിർന്ന ബിജെപി നേതാക്കളാണ് മഥുരയിലെ യോഗത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാനത്തിന്റെ പാർട്ടി ചുമതലയുള്ള വിനോദ് താവ്‌ഡെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix