മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിർമിക്കാൻ ബിജെപി
ലഖ്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രീകൃഷ്ണ ജന്മഭൂമി വിഷയം പ്രധാന പ്രചാരണ വിഷയമാക്കാൻ ബിജെപി. മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതുപോലെ മഥുരയിലും ക്ഷേത്ര നിർമാണവും വികസനവും മുന്നോട്ടുകൊണ്ടുപോകാനാണ് ബിജെപിയുടെ നീക്കം. നിയമപരമായ നടപടികളിലൂടെയോ പരസ്പര ധാരണയിലൂടെയോ ഇത് നടപ്പാക്കാൻ പാർട്ടി തയ്യാറാണെന്നും മൗര്യ വ്യക്തമാക്കി. മഥുരയിൽ നടന്ന ബിജെപി നേതാക്കളുടെ രണ്ടുദിവസത്തെ യോഗത്തിന് ശേഷം […]
Read more