Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പട്ടാപ്പകൽ ബാങ്ക് കൊള്ള; 5 കോടിയുടെ സ്വർണവും 20 ലക്ഷം രൂപയും കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭോപ്പാൽ: മധ്യപ്രദേശിലെ സിംഗ്‌റൗളിയിൽ ആയുധങ്ങളുമായി എത്തിയ അഞ്ചംഗസംഘം പട്ടാപ്പകൽ ബാങ്ക് കവർച്ച നടത്തി. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ശാഖയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നും 1.05നും ഇടയിലാണ് കവർച്ച നടന്നത്. ബൈക്കുകളിൽ എത്തിയ സംഘം ബാങ്കിൽ കയറി തോക്കുപയോഗിച്ച് ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി.

ആദ്യം രണ്ട് പേർ ബാങ്കിനുള്ളിൽ കയറി, തുടർന്ന് മറ്റുള്ളവർ കൂടി എത്തി. ജീവനക്കാരെ മർദിച്ച് കാഷ് കൗണ്ടറും ലോക്കറുകളും തുറപ്പിച്ച് പണംയും സ്വർണവും കൈക്കലാക്കി. ഏകദേശം അഞ്ച് കോടി രൂപയുടെ സ്വർണവും 20 ലക്ഷം രൂപയും സംഘം കവർന്നു. ആളുകളെ ഭയപ്പെടുത്താൻ മുകളിലേക്ക് വെടിയുതിർക്കുകയും ചെയ്തു. 15 മിനിറ്റിനുള്ളിൽ കവർച്ച പൂർത്തിയാക്കി സംഘം രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer