Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രവാസ സ്വപ്നങ്ങൾക്ക് പുതിയ ചിറക്; സ്പോൺസറില്ലാതെ ഇനി UAEയിൽ ജോലി അന്വേഷിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത. പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കാൻ പ്രവാസികൾക്ക് അവസരം. സന്ദർശക വീസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ് എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ഔദ്യോ​ഗികമായി അറിയിച്ചിട്ടുണ്ട്.

ജോലി അന്വേഷിക്കുന്നവരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയിലുള്ള വീസയ്ക്ക് അപേക്ഷിക്കാം. എന്നാൽ നിർദിഷ്ട യോഗ്യതകൾ പാലിക്കുന്നവർക്ക് മാത്രമാണ് വീസ ലഭിക്കുക. അപേക്ഷകന് ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ടിന്റെ പകർപ്പ്, വെള്ള പശ്ചാത്തലത്തിലുള്ള പുതിയ കളർ ഫോട്ടോ, അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയാണ് പ്രധാന രേഖകൾ. വീസ നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം.

ജിഡിആർഎഫ്എ ദുബായിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ സ്മാർട്ട് ആപ്ലിക്കേഷനിലൂടെയോ അപേക്ഷിക്കാം. യുഎഇ പാസ് അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. തുടർന്ന് നിശ്ചിത ഫീസും സാമ്പത്തിക ഗ്യാരണ്ടിയും അടച്ച് അപേക്ഷ സമർപ്പിക്കാം.

ആമർ സെന്ററുകൾ, ജിഡിആർഎഫ്എയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ എന്നിവ വഴിയും അപേക്ഷാ നടപടികൾ പൂർത്തിയാക്കാം. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജിഡിആർഎഫ്എയുടെ ഔദ്യോഗിക വെബ്സൈറ്റിലുടെ ലഭ്യമാകും

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix