പ്രവാസ സ്വപ്നങ്ങൾക്ക് പുതിയ ചിറക്; സ്പോൺസറില്ലാതെ ഇനി UAEയിൽ ജോലി അന്വേഷിക്കാം
ദുബായ്: യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത. പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കാൻ പ്രവാസികൾക്ക് അവസരം. സന്ദർശക വീസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ് എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജോലി അന്വേഷിക്കുന്നവരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയിലുള്ള വീസയ്ക്ക് അപേക്ഷിക്കാം. എന്നാൽ നിർദിഷ്ട യോഗ്യതകൾ പാലിക്കുന്നവർക്ക് മാത്രമാണ് വീസ ലഭിക്കുക. […]
Read more