Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിജെപി മാർച്ച്: ഡൽഹിയിൽ കനത്ത സുരക്ഷ; 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ സിജെപി പ്രതിഷേധം നേരിടാൻ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. 70 കമ്പനി കേന്ദ്രസേനയെ അധികമായി വിന്യസിച്ചു. മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും നീക്കമുണ്ട്. സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുന്നവരെ പൊലീസ് അനധികൃതമായി കസ്റ്റഡിയിലെടുക്കുകയാണെന്ന് സിജെപിയും ഇടത് സംഘടനകളും ആരോപിച്ചു. അതേസമയം, നിയന്ത്രണങ്ങൾക്കെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കുകയാണ്.

നിയന്ത്രണങ്ങൾ താൽക്കാലികമാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. റോഡുകളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് ശരിയല്ലെന്നും ആവശ്യമായ സ്ഥലങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

സിജെപിയുടെ ജന്തർ മന്തർ മാർച്ച് കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽനിന്ന് 40 കമ്പനിയും ഛത്തീസ്ഗഢിൽനിന്ന് 30 കമ്പനിയും ഉൾപ്പെടെ 70 കമ്പനി അധിക സേനയാണ് ഡൽഹിയിലെത്തിയത്.

സെൻട്രൽ ഡൽഹി ഉൾപ്പെടെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ ഡൽഹി പൊലീസ് മെട്രോ റെയിൽ കോർപറേഷന് ശുപാർശ നൽകിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നാളെ പുലർച്ചെ നാലു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഡൽഹിയിലെത്തുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഹസ്രത്ത് നിസാമുദ്ദീൻ, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനുകളിലേക്ക് ഈ സമയത്ത് എത്തുന്ന ട്രെയിനുകളെയാണ് നിയന്ത്രണങ്ങൾ ബാധിക്കുക. ഡൽഹിയിലെത്തുന്ന ലോക്കൽ ട്രെയിനുകളും റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്.

സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് വിവിധയിടങ്ങളിൽ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. യുവജന സംഘടനകളോടും പൊലീസ് അഭ്യർഥന നടത്തിയിട്ടുണ്ട്. മസ്ജിദുകളിലെത്തിയും പൊലീസ് സന്ദേശം വായിച്ചതായാണ് വിവരം. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയവും ഛത്രസാൽ സ്റ്റേഡിയവും തടങ്കൽ കേന്ദ്രങ്ങളാക്കി മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിലെ സിജെപി നോർത്ത് കോർഡിനേറ്റർ മോഹൻ യാദവിനെ കസ്റ്റഡിയിലെടുത്തതായി സംഘടന ആരോപിച്ചു. ഉത്തർപ്രദേശിലും ഹരിയാനയിലും എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതായും പൂനെയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐഎസ്എഫ് പ്രവർത്തകരെ മധ്യപ്രദേശിൽ കസ്റ്റഡിയിലെടുത്തതായും സംഘടനകൾ ആരോപിച്ചു.

സിപിഎം ആസ്ഥാനമായ എ.കെ.ജി ഭവനു സമീപമുള്ള സുർജിത് ഭവനിൽ പൊലീസ് നിരീക്ഷണത്തിനെത്തിയതും വിവാദമായിരുന്നു. അയൽരാജ്യങ്ങളിലേതിന് സമാനമായ അക്രമത്തിന് പദ്ധതിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്നാണ് വിവരം.

ഈ ആഴ്ച നിശ്ചയിച്ചിരുന്ന മണിപ്പൂർ സന്ദർശനം ഉൾപ്പെടെയുള്ള പരിപാടികൾ റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

സിജെപി മാർച്ചിന് മുന്നോടിയായി തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കെ, പ്രതിഷേധിക്കാനുള്ള അവകാശവും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. നിയന്ത്രണങ്ങൾ സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും തുടർനടപടികളും നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix