Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DelhiPolice

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം; ഡല്‍ഹി സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്കായി ചാരവൃത്തി നടത്തിയെന്ന കേസിൽ ഡൽഹിയിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹിൽ (25), ഭാര്യ സമീറ (21) എന്നിവരെയാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. 2024 മുതൽ ഇരുവരും പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധപ്പെട്ടിരുന്നതായാണ് പൊലീസ് ആരോപണം. ഇന്ത്യയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കാൻ ദമ്പതികൾ സഹായിച്ചിരുന്നതായും ഡൽഹി മുതൽ കറാച്ചി, ഇസ്ലാമാബാദ് വരെയുള്ള ബന്ധങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. […]
Read more

അവസാനം മുട്ടുമടക്കി ഡൽഹി പൊലീസ്; പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ FIR ഇട്ടു

ന്യൂഡൽഹി: ജന്തർ മന്തറിൽ പെല്ലറ്റ് ഗൺ ആക്രമണത്തിനിരയായെന്ന് ആരോപിക്കുന്ന വിദ്യാർഥി സാഹിൽ ലോച്ചാബിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. പ്രതികളുടെ പേര് ഉൾപ്പെടുത്താതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചു. സാഹിൽ ലോച്ചാബിനെയും മാതാവിനെയും ഒപ്പം കൂട്ടിയാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി […]
Read more

ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ ബലപ്രയോഗം ഉണ്ടായില്ലന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ്. ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ച് നിയമവിരുദ്ധമായിരുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഡൽഹി പൊലീസ് നിലപാട് വ്യക്തമാക്കിയത്. രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 30,000 പേർ ജന്തർ മന്തറിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ […]
Read more

ഭാര്യയുമായി വഴക്കിട്ടു, പിന്നാലെ 15 വയസുള്ള മകളെയും ഭാര്യയേയും കുത്തി ഭർത്താവ്; പ്രതി പിടിയിൽ

ന്യൂഡൽഹി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും കത്തി ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഡൽഹിയിലെ മാൻസരോവർ പാർക്ക് മേഖലയിലാണ് സംഭവം. പൂനം (38), ഇവരുടെ 15 വയസുള്ള മകൾ എന്നിവരാണ് ആക്രമണത്തിനിരയായത്. പൂനത്തിന്റെ ഭർത്താവ് സത്യ പ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെടുത്തു. പൂനവും സത്യപ്രകാശും തമ്മിൽ വീട്ടിൽ പതിവായി തർക്കമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവദിവസവും ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടെ സത്യപ്രകാശ് […]
Read more

ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐഷി ഘോഷ്; ‘തൻ്റെ ഫോൺ ട്രാക്ക് ചെയ്യുന്നു’

ന്യൂഡൽഹി: ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. തന്റെ ഫോൺ പൊലീസ് ട്രാക്ക് ചെയ്യുന്നതായും താൻ എവിടെയാണെന്ന് കണ്ടെത്തി നിരന്തരം പിന്തുടരുന്നതായും ഐഷി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധത്തിലിരിക്കെയാണ് പെട്ടെന്നുള്ള അസാധാരണ നടപടിയുണ്ടായതെന്നും ഐഷി പറഞ്ഞു. വിദ്യാർത്ഥികൾ നിരന്തരം സർക്കാരിന്റെ നിരീക്ഷണത്തിലാണെന്നും അവർ ആരോപിച്ചു. ഇന്നലെയാണ് ഐഷി ഘോഷിനെ സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ നിന്ന് അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസ് ശ്രമിച്ചത്. സംഭവത്തിൽ […]
Read more

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അതീവ സുരക്ഷാ മേഖലയായ സ്ഥലത്ത് അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നാണ് കേസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കാല്‍നടയായി പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപത്തെത്തി പ്രതിഷേധിച്ചു. ഖര്‍ഗെയുടെ വസതിയില്‍നിന്ന് ഏകദേശം അര കിലോമീറ്റര്‍ അകലെയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix