Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അതീവ സുരക്ഷാ മേഖലയായ സ്ഥലത്ത് അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നാണ് കേസ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കാല്‍നടയായി പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപത്തെത്തി പ്രതിഷേധിച്ചു. ഖര്‍ഗെയുടെ വസതിയില്‍നിന്ന് ഏകദേശം അര കിലോമീറ്റര്‍ അകലെയാണ് പ്രതിഷേധം നടന്നത്.

പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ പൊലീസ് ചില കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ശക്തമായതോടെ റോഡുകള്‍ അടയ്ക്കുകയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യസിക്കുകയും ചെയ്തു. പിന്നീട് രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് സ്ഥലത്തുനിന്ന് നീക്കി.

അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലും ഡല്‍ഹി പൊലീസ് അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം വീഡിയോകള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer