തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ നിർമാണ, അറ്റകുറ്റപ്പണി പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചത്.
ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച നിർദേശത്തിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകി. തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി.
2025-26 സാമ്പത്തിക വർഷത്തിൽ 377.80 കോടി രൂപയും 2024-25ൽ 326.97 കോടി രൂപയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി സർക്കാർ അനുവദിച്ചിരുന്നത്. ഈ വർഷം അനുവദിച്ച തുക മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.




