Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അവസാനം മുട്ടുമടക്കി ഡൽഹി പൊലീസ്; പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ FIR ഇട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ജന്തർ മന്തറിൽ പെല്ലറ്റ് ഗൺ ആക്രമണത്തിനിരയായെന്ന് ആരോപിക്കുന്ന വിദ്യാർഥി സാഹിൽ ലോച്ചാബിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. പ്രതികളുടെ പേര് ഉൾപ്പെടുത്താതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചു.

സാഹിൽ ലോച്ചാബിനെയും മാതാവിനെയും ഒപ്പം കൂട്ടിയാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ ധർണ ആരംഭിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി ഡൽഹി ഡിസിപിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.

വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച ഹൈ-പവേർഡ് എക്സ്പർട്ട് കമ്മിറ്റി നിലവിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധത്തിനിടെ അറിയിച്ചു. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പിന്മാറില്ലെന്ന് രാഹുൽ ഗാന്ധി നിലപാട് ആവർത്തിച്ചു. ഒടുവിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ജൂലൈ 20ന് ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച സാഹിലിനെ പൊലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. സംഭവത്തിൽ സാഹിലിന്റെ ഒരു കണ്ണിന്റെ കാഴ്ചയ്ക്ക് ഗുരുതരമായ ഭീഷണിയുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ ഡൽഹി പൊലീസ് ആരോപണം നിഷേധിച്ചു.

2010 മുതൽ കശ്മീരിലെ പ്രതിഷേധങ്ങൾക്കിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധ നിയന്ത്രണത്തിനായി റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാറുണ്ട്. ജന്തർ മന്തറിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിച്ചിരുന്നെങ്കിലും പെല്ലറ്റ് ഗൺ ഉപയോഗിച്ചോ എന്നതിൽ സിആർപിഎഫ് പ്രതികരിച്ചിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer