മലപ്പുറം: പുറത്തൂർ പടിഞ്ഞാറേക്കര തിരൂർ പുഴയിൽ ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
മത്സ്യബന്ധനത്തിനായി നങ്കൂരം ഉയർത്തുന്നതിനിടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം നങ്കൂരത്തിൽ കുടുങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പടിഞ്ഞാറേക്കരയിൽ നിന്ന് കാണാതായ ദമ്പതികളിൽ യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


