Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: deadbody

മലപ്പുറത്ത് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം

മലപ്പുറം: പുറത്തൂർ പടിഞ്ഞാറേക്കര തിരൂർ പുഴയിൽ ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനായി നങ്കൂരം ഉയർത്തുന്നതിനിടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം നങ്കൂരത്തിൽ കുടുങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാറേക്കരയിൽ നിന്ന് കാണാതായ ദമ്പതികളിൽ യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; മദ്യലഹരിയിൽ മകൻ

ആലപ്പുഴ: തുറവൂരിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചുമൂടി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ അമ്മ രാധ (75) മരിച്ചെന്നും ആരെയുമറിയിക്കാതെ വീടിനുമുന്നിൽ കുഴിയെടുത്തു സംസ്കരിച്ചെന്നുമായിരുന്നു ഗിരീഷ് നാട്ടുകാരോടു പറഞ്ഞത്. മദ്യപാനിയായ ഗിരീഷ് അമ്മയുമായി വഴക്കുകൂടുന്നത് പതിവായിരുന്നു. ഇതിനാൽ രാധ മരിച്ചവിവരം നാട്ടുകാരിൽ ചിലർ പോലീസിലറിയിച്ചു. പോലീസെത്തിയപ്പോൾ ഗിരീഷ് മദ്യലഹരിയിലായിരുന്നു. രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ് പോലീസിനോടുപറഞ്ഞു. […]
Read more

കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സമീപവാസികൾ വിവരം പൊലീസിൽ അറിയിക്കുന്നത്. കരമന- ആഴങ്കൽ ഭാഗത്തായി അക്ഷയ ഗാർഡൻസിന് സമീപമായിരുന്നു മൃതദേഹം കാണപ്പെട്ടത്. മരക്കമ്പുകൾക്കിടയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിൽ വിവരം അറിയിച്ചതോടെ തിരുവനന്തപുരം നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി ഡിങ്കി ബോട്ടിൽ ചെന്ന് മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ആളെ കരയ്ക്ക് എത്തിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം […]
Read more

തേടിയ മൃതദേഹത്തിന് പകരം കിട്ടിയത് മറ്റൊരാളുടേത്

കണ്ണൂർ: യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ നടത്തുന്നിതനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് കപ്പക്കടവിലെ ചേലോറകണ്ടിക്കൽ വീട്ടിൽ ഹരീഷിന്റെ (42) മൃതദേഹമാണ് കണ്ടുകിട്ടിയത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാസർകോട് ബേക്കൽ സ്വദേശിയായ യുവതിയെ തിങ്കളാഴ്ച പുലർച്ചെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. ദേശീയപാതയിൽ വളപട്ടണം പാലത്തിൽ നിന്നാണ് ചാടിയതെന്ന് മുപ്പത്തിയഞ്ചുകാരിയായ യുവതി പറഞ്ഞു. നീന്തൽ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റർ അകലെ […]
Read more

തിരുവനതപുരത്ത് പണി തീരാത്ത ഹാളിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി . കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം. മൃതദേഹം കോളേജ് ഉടമയായ അബ്ദുള്‍ അസീസിന്‍റേത് എന്നാണ് പോലീസ് സംശയിക്കുന്നത്.ഉടമയുടെ മൊബാള്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് ഈ സംശയം .ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് വിവരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix