Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാൽക്കുപ്പി കരാറിൽ മിൽമയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി; രണ്ടാം ടെൻഡറിന് വിലക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പാൽക്കുപ്പി വിതരണ കരാറിൽ മിൽമയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ആദ്യ ടെൻഡർ റദ്ദാക്കി രണ്ടാം ടെൻഡറുമായി മുന്നോട്ടുപോകാനുള്ള മിൽമയുടെ നടപടി ഹൈക്കോടതി വിലക്കി. കേസിൽ അന്തിമ വിധി വരുന്നതുവരെ ആർക്കും കരാർ നൽകേണ്ടതില്ലെന്നും കോടതി നിർദേശിച്ചു.

കരാർ നിഷേധിക്കപ്പെട്ട ക്ലിയർപെറ്റ് കമ്പനി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ജവാൻ മദ്യത്തിനും മിൽമയുടെ മലബാർ, എറണാകുളം യൂണിറ്റുകൾക്കും കുപ്പി വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയർപെറ്റ്.

ക്ലിയർപെറ്റിനെ ഒഴിവാക്കി ഉയർന്ന നിരക്കിൽ കുപ്പി വിതരണം ചെയ്യുന്ന തമിഴ്നാട് കമ്പനിക്ക് മിൽമ മൂന്നുമാസത്തോളം കരാർ നീട്ടിനൽകിയിരുന്നു. പാൽക്കുപ്പി വിതരണത്തിനായി ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത ക്ലിയർപെറ്റിനോട് തമിഴ്നാട് കമ്പനിക്ക് വിതരണാവകാശം നൽകാനാകുമോയെന്നും മിൽമ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ഇമെയിലിന്റെ പകർപ്പ് മീഡിയവൺ പുറത്തുവിട്ടിരുന്നു.

ക്ലിയർപെറ്റിന് ആവശ്യമായ അളവിൽ പൂർണമായി വിതരണം ചെയ്യാൻ കഴിയുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നാണ് മിൽമയുടെ വിശദീകരണം. എന്നാൽ, എറണാകുളം യൂണിറ്റുകൾക്കായി കഴിഞ്ഞ ഏഴ് വർഷമായി വിവിധതരം ജാറുകൾ വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയർപെറ്റ്. ഇക്കാര്യം വ്യക്തമാക്കുന്ന യൂണിറ്റുകളുടെ സാക്ഷ്യപത്രവും കമ്പനി മിൽമയ്ക്ക് സമർപ്പിച്ചിരുന്നു.

ക്ലിയർപെറ്റിന്റെ ഉത്പാദനക്ഷമതയിൽ സംശയം ഉന്നയിക്കുന്നതിന് പിന്നിൽ മറ്റ് താത്പര്യങ്ങളുണ്ടെന്നാണ് ആക്ഷേപം. അതേസമയം, ടെൻഡർ റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസിൽ ഉത്പാദനക്ഷമത സംബന്ധിച്ച കാര്യം പരാമർശിച്ചിട്ടില്ല.

തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിപിഐ സ്കൈപെറ്റ് എന്ന കമ്പനിയുടെ കരാർ ഏപ്രിലിന് മുമ്പ് അവസാനിച്ചിരുന്നെങ്കിലും അതേ കമ്പനിയിൽനിന്ന് മിൽമ കുപ്പി വാങ്ങുന്നത് തുടരുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix