Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി വാങ്ങൽ വിവാദം; പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിലുള്ള വാക്പോര് മുറുകുന്നു. സർക്കാരിന്റെ വൈദ്യുതി വാങ്ങൽ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന പിണറായി വിജയന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സതീശൻ, സംസ്ഥാന താൽപര്യം മുൻനിർത്തിയാണ് ഫയലുകളിൽ തീരുമാനമെടുത്തതെന്നും വിശദീകരിച്ചു.

യൂണിറ്റിന് 12.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഹിമാചൽ പ്രദേശ് അധികൃതർ കെ.എസ്.ഇ.ബിക്ക് ഉറപ്പുനൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബിക്ക് പോലും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഇത്തരമൊരു നിർദേശം പ്രതിപക്ഷ നേതാവിന് എവിടെനിന്നാണ് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഹിമാചലിന്റെ നിർദേശത്തെ ന്യായീകരിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

ജിഎൻഎ വൈദ്യുതി ഉൽപ്പാദക കമ്പനിയല്ലെന്ന് ആരോപിക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ കമ്പനിയിൽനിന്ന് പലതവണ വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും സതീശൻ ഓർമിപ്പിച്ചു.

സംസ്ഥാനത്ത് നിലവിൽ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് കെ.എസ്.ഇ.ബി ചെയർമാനാണ് സർക്കാരിനെ അറിയിച്ചത്. ജിഎൻഎയ്ക്ക് യൂണിറ്റിന് 3.50 രൂപ അധികമായി നൽകേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ ഹിമാചലിൽനിന്ന് വൈദ്യുതി എത്തിക്കാൻ യൂണിറ്റിന് ഏകദേശം 9.50 രൂപ ചെലവാകുമെന്ന് ബന്ധപ്പെട്ട ഫയലുകൾ വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മന്ത്രി തന്നെയാണ് തീരുമാനമെടുക്കുന്നതിനായി ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രി സ്വമേധയാ ഫയൽ വിളിച്ചുവരുത്തിയതല്ലെന്നും വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. ഉദ്യോഗസ്ഥർ മുന്നിലെത്തിക്കുന്ന എല്ലാ രേഖകളിലും പരിശോധിക്കാതെ ഒപ്പിടുന്ന രീതിയല്ല സർക്കാരിന്റേതെന്നും പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയായി വി.ഡി. സതീശൻ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix